അരൂർ: ലോട്ടറി എടുക്കുക എന്നത് യഥാർത്ഥത്തിൽ ഒരു ഭാ​ഗ്യ പരീക്ഷണമാണ്. പ്രതീക്ഷിക്കാതിരിക്കുമ്പോൾ വന്നു ചേരുന്ന ഒന്ന്. അത്തരത്തിൽ അപ്രതീക്ഷിതമായി വന്നു ചേർന്ന സൗഭാ​ഗ്യത്തിന്റെ ഞെട്ടലിലാണ് ആലപ്പുഴ ജില്ലയിലെ അരൂർ സ്വദേശികളായ എൻ.ജെ അ​ഗസ്റ്റിനും മകൾ ആഷ്ലിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അച്ഛന്റെ പക്കൽ നിന്നും വല്ലപ്പോഴും മാത്രമാണ് ആഷ്ലി ടിക്കറ്റ് വാങ്ങിക്കാറുള്ളത്. അത്തരത്തിൽ വാങ്ങിച്ച സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ആഷ്ലിക്കു ലഭിച്ചത്. ചൊവ്വാഴ്ച നറുക്കെടുത്ത ലോട്ടറിയിലാണ് സമ്മാനം നേടിയത്. മകൾക്ക് ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിലാണ് അരൂർ നെട്ടേശ്ശേരിൽ വീട്ടിൽ എല്ലാവരും. 


എൻ.ജെ. അഗസ്റ്റിന്റെ ലോട്ടറി കടയിൽ നിന്നും ആഷ്‌ലി എടുത്ത എസ്.ജി. 883030 നമ്പർ ടിക്കറ്റിനാണ് ഭാഗ്യദേവത കനിഞ്ഞത്. മകൾക്ക് സമ്മാനത്തുക ലഭിക്കുമ്പോൾ അച്ഛന് ടിക്കറ്റിന്റെ കമ്മിഷനും ലഭിക്കും എന്നതിനാൽ ഇത് അവർക്ക് ഇരട്ട സന്തോഷമാണ് നൽകുന്നത്.


ALSO READ: സ്ത്രീശക്തി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം SG 883030 നമ്പർ ടിക്കറ്റിന്


അരൂർ ക്ഷേത്രം കവലയ്ക്ക് സമീപം പത്ത് വർഷത്തോളമായി അഗസ്റ്റിൻ ദേശീയപാതയോരത്ത് ലോട്ടറി കട നടത്തി വരികയാണ്. ഇതിനോടു ചേർന്ന് പലവ്യഞ്ജന കച്ചവടവും ഇദ്ദേഹത്തിനുണ്ട്. 


മകൾ ആഷ്‌ലി അരൂർ വ്യാപാരഭവനിലെ അക്കൗണ്ടന്റാണ് ജോലി ചെയ്യുകയാണ്. ജോലിക്ക് പോകുംവഴി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.  
അഗസ്റ്റിന്റെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ആഷ്‌ലി. സമ്മാനാർഹമായ ടിക്കറ്റ് എസ്.ബി.ഐ. അരൂർ ശാഖയിൽ ഏൽപ്പിച്ചു. ഭർത്താവ്: അർത്തുങ്കൽ കുരിശുങ്കൽ ബിനീഷ്. മകൻ. ആദിഷ്. അഗസ്റ്റിന്റെ ഭാര്യ: ലിൻസി. മറ്റ് മക്കൾ: അങ്കിത, അഞ്ജിത.


അതേസമയം SJ 650915 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.


മൂന്നാം സമ്മാനം- അഞ്ച് ലക്ഷം രൂപ ലഭിച്ച ടിക്കറ്റുകൾ


0268  1760  3511  4156  4417  4798  4880  5099  5632  6454  6722  7437  7869  7891  8055  8231  8672  9099


നാലാം സമ്മാനം 2,000 രൂപ വീതം ലഭിച്ച ടിക്കറ്റുകൾ


0208  1362  2202  2267  2369  4126  5773  7011  8210  8320


സമാശ്വാസ സമ്മാനമായ 8000 രൂപ ലഭിച്ച ടിക്കറ്റുകൾ


SA 883030 SB 883030 SC 883030 SD 883030 SE 883030 SF 883030 SH 883030 SJ 883030 SK 883030 SL 883030 SM 883030



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.