Thiruvonam Bumper 2023 : തിരുവോണം ബംപർ അടിക്കുന്നവർക്ക് കിട്ടുക 15.75 കോടി അല്ല; 2.8 കോടിയും കൂടി പിടിക്കും, ഇക്കാര്യം ശ്രദ്ധിക്കുക
Thiruvonam Bumper 2023 Actual Prize Money : 25 കോടി ഒന്നാം സമ്മാനം അടിച്ചാൽ ഏജന്റ് കമ്മീഷനും കഴിഞ്ഞും മറ്റ് നികുതിയും കഴിഞ്ഞാൽ 15.75 കോടി ലഭിക്കുമെന്നാണ് പറയുന്നത്. എന്നാൽ അതിൽ നിന്നും ഇനിയും ലഭിക്കുന്ന പണം കുറയും
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറിയുടെ ഫലം അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഒന്നാം സമ്മാനം 25 കോടി രൂപ എന്ന പേരിൽ ബംപർ ഭാഗ്യക്കുറി അവതരിപ്പിക്കുന്നത്. എന്നാൽ ലോട്ടറി അടിച്ചയാൾക്ക്ആ മുഴുവൻ തുക ലഭിക്കുമോ എന്ന സംശയമാണ് പലർക്കുമുള്ളത്. ഇതില്‍ എത്ര രൂപ സമ്മാനം ലഭിച്ച ആള്‍ക്ക് ലഭിക്കും എന്നതില്‍ പലര്‍ക്കും ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. 10,000 രൂപ മുതൽ മുകളിലേക്കുള്ള എല്ലാ ലോട്ടറി സമ്മാനങ്ങൾക്കും നികുതി ഈടാക്കുന്നതാണ്, അതോടൊപ്പം ഏജന്റിന്റെ കമ്മീഷൻ എല്ലാം കഴിഞ്ഞ് മാത്രമാണ് ലോട്ടറി അടിച്ചയാൾക്ക് സമ്മാനതുക ലഭിക്കുക. അതായത് 25 കോടി ഒന്നാം സമ്മാനം അടിച്ചാൽ ഏജന്റ്‌സ് കമ്മീഷനും നികുതിയും കിഴിച്ച് 15.75 കോടി രൂപ സമ്മാനാര്‍ഹനായ വ്യക്തിയ്ക്ക് ലഭിക്കും എന്നാണ് പൊതുവായ ധാരണ. എന്നാല്‍ യഥാര്‍ഥത്തില്‍ അത്രയും തുക കിട്ടില്ല.
25 കോടിയുടെ ലോട്ടറി അടിച്ചയാള്‍ക്ക് നികുതിയെല്ലാം അടച്ചു കഴിഞ്ഞാല്‍ കൈയ്യില്‍ ബാക്കിയാവുക 12.88 കോടി രൂപ മാത്രമാണ്. ബാക്കി 12.12 കോടി രൂപ സര്‍ക്കാര്‍ കൈയ്യിട്ടുവാരുന്നതോ പറ്റിക്കുന്നതോ അല്ല. ഏജന്റിന്റെ കമ്മീഷനും നികുതിയും സെസ്സും എല്ലാം ചേര്‍ന്നതാണ് ഈ തുക. ഇവയെല്ലാം കിഴിച്ചാണ് 12.88 കോടി രൂപ ഒന്നാം സമ്മാനം ജേതാവിന് ലഭിക്കുക. ഇങ്ങനെ ആദായനികുതിയുടെ പരിധിയിൽ വരുന്ന തുക സമ്മാനം ലഭിക്കുന്നവർക്ക് നികുതിയും കമ്മീഷനും കിഴിച്ചെ കൈയ്യിൽ പണം ലഭിക്കുക.
ALSO READ : Thiruvonam Bumper 2023: ഇനിയും സമയമുണ്ട്, ആരും തിരക്ക് കൂട്ടേണ്ട! ഓണം ബമ്പർ വിൽപ്പന സമയം നീട്ടി
25 കോടി എങ്ങനെ 12.88 കോടി ആകുന്നു?
പത്ത് ശതമാനം ആണ് ഏജന്റ്‌സ് കമ്മീഷന്‍. 25 കോടിയുടെ പത്ത് ശതമാനം എന്ന് വച്ചാല്‍ 2.5 കോടി രൂപ. ശേഷിക്കുന്ന 22.5 കോടി രൂപയുടെ 30 ശതമാനം ടിഡിഎസ് (ടാക്‌സ് ഡിഡക്ഷന്‍ ഫ്രം ദി സോഴ്‌സ്) പിടിച്ചുകൊണ്ടുള്ള തുകയാണ് ലോട്ടറി വകുപ്പ് സമ്മാനാര്‍ഹന് കൈമാറുന്നത്. അതായത് 22.5 കോടി രൂപയുടെ 30 ശതമാനം നികുതി- 6.75 കോടി- ആദ്യമേ പിടിക്കും. ഇനി ശേഷിക്കുന്ന തുകയാണ് ഇപ്പോള്‍ എല്ലാവരും പറയുന്ന 15.75 കോടി രൂപ.
എന്നാല്‍ ഇതോടെ 'പിടിത്തങ്ങള്‍' തീര്‍ന്നു എന്ന് കരുതരുത്. അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ മറ്റൊരു സര്‍ ചാര്‍ജ് കൂടി അടയ്ക്കണം. അത് അടച്ച നികുതിയുടെ 37 ശതമാനം ആണ്. 6.75 കോടി നികുതി അടയ്ക്കുമ്പോള്‍ അതിന്റെ 37 ശതമാനം ആയ 2.49 കോടി രൂപ സര്‍ ചാര്‍ജ് ആയി സമ്മാനാര്‍ഹന്‍ അടയ്ക്കണം എന്നര്‍ത്ഥം. അതുകൊണ്ടും തീരുന്നില്ല കാര്യങ്ങള്‍. നികുതിയും അതിന്റെ സര്‍ ചാര്‍ജും കൂട്ടിയ തുകയുടെ നാല് ശതമാനം ആരോഗ്യ വിദ്യാഭ്യാസ സെസ് ആയും അടക്കേണ്ടതുണ്ട്. ഇത് 36.99 ലക്ഷം രൂപ വരും.
അപ്പോള്‍ 25 കോടിയില്‍ നിന്ന് കുറയ്‌ക്കേണ്ട തുകകള്‍ ഏതൊക്കെ എന്ന് നോക്കാം
1. ഏജന്റ്‌സ് കമ്മീഷന്‍- 2.5 കോടി രൂപ
2. ടിഡിഎസ്- 6.75 കോടി രൂപ
3. സര്‍ ചാര്‍ജ്- 2.49 കോടി രൂപ (24975000)
4. ആരോഗ്യ വിദ്യാഭ്യാസ സെസ്- 36.99 ലക്ഷം രൂപ (3699000)
ആകെ- 12.12 കോടി രൂപ (12,11,74,000)
25 കോടിയില്‍ നിന്ന് ഈ കിഴിവുകളെല്ലാം കുറച്ചാല്‍ കൈയ്യില്‍ കിട്ടുക 12,88,26,000 രൂപയാണ്.
ലോട്ടറി അടിച്ച ആള്‍ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം കൂടിയുണ്ട്. ടിഡിഎസ് മാത്രം കിഴിച്ചുള്ള തുകയാണ് ലോട്ടറി വകുപ്പ് വിജയിക്ക് കൈമാറുക. ബാക്കി സര്‍ സാര്‍ജും സെസ്സും എല്ലാം പ്രസ്തുത വ്യക്തി തന്നെ അടക്കേണ്ടതാണ്. പണം അക്കൗണ്ടില്‍ ലഭിച്ച് രണ്ട് മാസത്തിനകം തന്നെ ഇത് ചെയ്യണം. അല്ലെങ്കില്‍ ഓരോ മാസവും ഒരു ശതമാനം വീതം ഈ തുകയുടെ പിഴയും അടയ്‌ക്കേണ്ടി വരും.
മറ്റ് പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തെ പോലെ സങ്കീര്‍ണമായ നികുതി ഘടനകളില്ല. അതുകൊണ്ട് തന്നെ പലയിടത്തും ലോട്ടറി സമ്മാനത്തുക പൂര്‍ണമായും ലഭിക്കുകയും ചെയ്യും. ലോട്ടറി നടത്തുന്നതും വില്‍ക്കുന്നതും സമ്മാനം നല്‍കുന്നതും എല്ലാം സംസ്ഥാന സര്‍ക്കാര്‍ ആണെങ്കിലും നികുതി വരുമാനം പോകുന്നത് കേന്ദ്ര സര്‍ക്കാരിലേക്കാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...