Thiruvonam Bumper Result 2023 : ഈ വർഷത്തെ തിരുവോണം ബംപർ ജേതാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് സെപ്റ്റംബർ 20 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് തിരുവോണം ബംപർ ഫലം പുറത്ത് വിടും. ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനത്തിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുകയായ 25 കോടിയാണ് തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം നേടുന്നവർക്കും കോടികൾ തന്നെയാണ് സമ്മാനമായി ലഭിക്കുക. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണയും നറുക്കെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത് ലക്ഷങ്ങളാണ്. 90 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിൽപനയ്ക്കായി അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പ് അനുമതി നേടിയത്. ഇതിൽ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിനോടകം 74.5 ലക്ഷം ടിക്കറ്റുകൾ വിറ്റു പോയി. കഴിഞ്ഞ വർഷം 66 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്. 67 ലക്ഷം ടിക്കറ്റുകളായിരുന്നു ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്. ഇത്തവണ സമ്മാനഘടനയിലും മാറ്റമുണ്ട്.


ALSO READ : Thiruvonam Bumper 2023: ഇനിയും സമയമുണ്ട്, ആരും തിരക്ക് കൂട്ടേണ്ട! ഓണം ബമ്പർ വിൽപ്പന സമയം നീട്ടി


തിരുവോണം ബംപർ 2023 സമ്മാനഘടന


ഒന്നാം സമ്മാനം : 25 കോടി രൂപ


സമാശ്വാസ സമ്മാനം : 5,00,000 (ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള ടിക്കറ്റുകൾ, സീരീസ് വ്യത്യാസമുള്ളവ)


രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക്. 


മൂന്നാം സമ്മാനം:  50 ലക്ഷം വീതം 20 പേർക്ക്.


നാലാം സമ്മാനം: അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്ക്


അഞ്ചാം സമ്മാനം : രണ്ടുലക്ഷം വീതം 10 പേര്‍ക്ക്


ആറാം സമ്മാനം : അയ്യായിരം രൂപ വീതം 60 പേർക്ക്(അവസാന നാല് അക്കങ്ങൾ)


ഏഴാം സമ്മാനം : രണ്ടായിരം രൂപ വീതം 90 പേർക്ക്(അവസാന നാല് അക്കങ്ങൾ)


എട്ടാം സമ്മാനം : ആയിരം രൂപ വീതം 138 പേർക്ക് (അവസാന നാല് അക്കങ്ങൾ)


ഒമ്പതാം സമ്മാനം : അഞ്ഞൂറ് രൂപ വീതം 306 പേർക്ക് (അവസാന നാല് അക്കങ്ങൾ)


കഴിഞ്ഞ  വർഷം തിരുവനന്തപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനൂപായിരുന്നു കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന് സമ്മാനതുകയ്ക്ക് അർഹനായത്. അനൂപ് പഴവങ്ങാടിയിൽ നിന്നുമെടുത്ത TJ 750605 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.