തിരുവനന്തപുരത്ത് 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു
കുടപ്പനക്കുന്ന് സ്വദേശിയായ ദേവ് ആണ് മരിച്ചത്. വീടിന് മുൻപിലുള്ള തോട്ടിൽ വീണാണ് കുട്ടി മരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് സ്വദേശിയായ ദേവ് ആണ് മരിച്ചത്. വീടിന് മുൻപിലുള്ള തോട്ടിൽ വീണാണ് കുട്ടി മരിച്ചത്.
പിതാവ് പുറത്ത് പോയതിന് പിന്നാലെയാണ് കുട്ടിയും ഗേറ്റ് കടന്ന് പുറത്തേക്ക് പോയത്. വീടിന് മുന്നിലുള്ള തോട്ടിലേക്ക് കാൽ വഴുതി വീണെന്നാണ് പ്രാഥമിക നിഗമനം. മഴയായതിനാൽ തോട്ടിൽ ശക്തമായ ഒഴുക്കുമുണ്ടായിരുന്നു.
കുട്ടി ഒഴുക്കിൽപ്പെട്ടത് അറിഞ്ഞതോടെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. തുടർന്ന് ഒരു കുളത്തിനടുത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...