Death: ഇടുക്കിയിൽ പത്ത് വയസുകാരൻ കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ

Death News: ബഥേൽ പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനെയാണ് കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഇടുക്കി: നെടുങ്കണ്ടം പൊന്നാമലയിൽ പത്ത് വയസുകാരനെ കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബഥേൽ പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനെയാണ് കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
സംഭവത്തിൽ നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല.
വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി
വയനാട്: ചിതലയത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ചിതലയത്ത് താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ ഷാജുവാണ് ഭാര്യ ബിന്ദുവിനേയും മകന്‍ ബേസിലിനേയും വെട്ടിക്കൊന്നശേഷം കിടപ്പുമുറിയില്‍ കയറി ജീവനൊടുക്കിയത്.
സംഭവം നടന്നത് ഇന്ന് പുലർച്ചെയായിരുന്നു. കൊലപാതകത്തിനും ആത്മഹത്യക്കും കാരണം കുടുംബവഴക്കാണെന്നാണ് പ്രാഥമിക നിഗമനം.
കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയും മകനും താമസിക്കുന്ന വീട്ടില്‍ പ്രവേശിക്കാന്‍ ഷാജുവിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഈ വിലക്ക് ലംഘിച്ചുകൊണ്ടാണ് ഷാജു വീട്ടിനുള്ളിൽ കയറി ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മകള്‍ യുകെയിലാണ്. ഇന്ന് രാവിലെ മകള്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ടും ഫോൺ എടുത്തിരുന്നില്ല. ഇതോടെ അയല്‍ക്കാരെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ബിന്ദുവിനെയും മകന്‍ ബേസിലിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അടച്ചിട്ട കിടപ്പുമുറിയില്‍ ഷാജുവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.