തിരുവനന്തപൂരം:  സംസ്ഥാനത്ത് ഇന്ന് 108 പേർക്ക് കൂടി കോറോണ (Covid19) സ്ഥിരീകരിച്ചു.  അൻപത് പേർ രോഗമുക്തരായിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഇന്നും രോഗബാധിതരുടെ എണ്ണം മൂന്നക്കം കടന്നു.  കോറോണ സ്ഥിരീകരിച്ചവറിൽ 64  പേർ വിദേശത്തു നിന്നും വന്നവരും 34 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 10 പേർക്ക് സമ്പർക്കം മൂലവുമാണ് രോഗം ബാധിച്ചത്. 


Also read: ഉയരങ്ങൾ കീഴടക്കി ഇന്ത്യയുടെ വിദേശ നാണ്യശേഖരം; ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത് റെക്കോർഡ് വര്‍ധനവ് 


കോഴിക്കോടും ആലപ്പുഴ ജില്ലകളിൽ  4 പേർക്കും, മലപ്പുറത്തും കണ്ണൂരും 12  പേർക്കും, പാലക്കാട് 11 പേർക്കും, തൃശ്ശൂരിൽ 16 പേർക്കും, എറണാകുളത്ത് 10 പേർക്കും, പത്തനംതിട്ടയിൽ 9 പേർക്കും , തിരുവനന്തപുരം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ 3 പേർക്കും കൊല്ലത്ത് 19  പേർക്കും,കോട്ടയത്ത് 2 പേർക്കും,  കാസർഗോഡ് 10 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  


Also read: 36 പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ നിർത്തിവച്ചത് കോടികളുടെ വൻ പ്രോജക്റ്റ് 


ഇതിനിടയിൽ രോഗം സ്ഥിരീകരിച്ചിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസകോയ ഇന്ന് രാവിലെ മരണമടഞ്ഞിരുന്നു.  സംസ്ഥാനത്ത് 1029 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 762 പേർ കോറോണ മുക്തരായി.  


സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,83,097 പേരാണ്.  ഇവരിൽ 1615 പേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.  284 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.    കഴിഞ്ഞ 24 മണിക്കൂറിനിടെ 3903 സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.  


ഇന്ന് പുതുതായി 10 ഹോട്ട്സ്പോട്ടുകളാണുള്ളത്.  ഇതോടെ നിലവിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 138 ആയി.