തൃശൂർ: മ്യൂറൽ പെയിന്റിങ്ങിൽ കഴിവ് തെളിയിച്ച് ശ്രദ്ധേയയാവുകയാണ് പത്താം ക്ലാസ് വിദ്യാർഥിനി. തൃശൂർ വഞ്ചിപ്പുര കാരേക്കാട്ട് തമ്പിയുടെയും മിനിയുടെയും മകളായ നിമിതയാണ് വർണക്കൂട്ടുകൾ കൊണ്ട് കണ്ണും മനസ്സും കവരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കയ്പമംഗലം ഗവ: ഫിഷറീസ് സ്കൂളിൽ എസ്.എസ്.എൽ.സി പൂർത്തിയാക്കി ഫലം കാത്തിരിക്കുകയാണ് നിമിത. ചെറുപ്പം മുതലേ ചിത്രകലയിൽ തൽപ്പരയായ നിമിത മൂന്നു വർഷമായി ചുവർ ചിത്ര മേഖലയിൽ സജീവമാണ്. സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ് പദ്ധതിയിലൂടെയാണ് നിമിത ചിത്രകല പഠിച്ചത്. ഇപ്പോൾ റിയൽ ലെവൻഡ് ആർട്ട് എന്ന സംരംഭം തുടങ്ങി, കലയിൽ പുതിയ ഉയരങ്ങൾ താണ്ടാനൊരുങ്ങുകയാണ്. 

Read Also: Saritha Statement: പിസി ജോർജ് പറഞ്ഞിട്ടാണ് കേസിൽ ഇടപെട്ടത്, തെളിവില്ലെന്ന് കണ്ടപ്പോള്‍ പിൻമാറി; സരിതയുടെ മൊഴി


സാമൂഹ്യ പ്രവർത്തകയായ ശ്രീദേവി, നൃത്താധ്യാപികയായ കലാമണ്ഡലം ഷൈലജ എന്നിവരാണ് മാർഗദർശികൾ. ചുവരുകൾ കൂടാതെ, സാരികളിലും ചുരിദാർ ടോപ്പുകളിലുമടക്കം തുണിയിൽ ചിത്രം വരച്ചു നൽകാൻ തുടങ്ങിയതോടെ നിരവധി പേർ ഓർഡറുകളുമായി എത്തിത്തുടങ്ങി. 


കൂടാതെ, കാൻവാസുകളിലും വീട്ടുചുവരുകളിലും വരയ്ക്കാനും ആവശ്യക്കാരുണ്ട്. അയിരൂർ ക്ഷേത്രത്തിനകത്ത് വരച്ച ചിത്രങ്ങൾ കണ്ട് നിരവധി പേർ അഭിനന്ദനവുമായെത്തിയെന്ന് നിമിത പറയുന്നു. പഠനത്തോടൊപ്പം കലാപരമായ കഴിവുകളും വള‍ർത്തി മുന്നോട്ട് പോകാനാണ് നിമിതയുടെ തീരുമാനം. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.