തിരുവനന്തപുരം: പൊലീസിന്‍റെ ശ്വാനസേനയില്‍ നിന്നും സേവന കാലാവധി പൂര്‍ത്തിയാക്കിയ 12 നായ്ക്കള്‍ ഇന്ന് വിരമിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ 20 പട്ടിക്കുട്ടികള്‍ സേനയിലേയ്ക്ക് ഇന്ന്‍ എത്തി. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നാല് ബ്രീഡുകളില്‍ നിന്നായി 20 പട്ടികുട്ടികളെ എത്തിച്ചത്. 


ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബെല്‍ജിയം മലിനോയ്‌സ്, ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളില്‍ നിന്നായി 20 നായ്ക്കുട്ടികളാണ് കെ 9 സ്‌ക്വാഡ് എന്നറിയപ്പെടുന്ന ശ്വാനസംഘത്തില്‍ ചേരുന്നത്. 


ഇവയില്‍ മൂന്നെണ്ണത്തെ പൊതുജനം ദാനം ചെയ്തതാണ്. ഇനി ഇവയ്ക്ക് പരിശീലനം നല്‍കും. രക്ഷാപ്രവര്‍ത്തനത്തിനും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുമായി ട്രാക്കര്‍, സ്നിഫര്‍ വിഭാഗങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. 


മാത്രമല്ല മയക്കുമരുന്നുകളും സ്ഫോടകവസ്തുക്കളും കണ്ടുപിടിക്കുന്നതിനും കാണാതായ ആള്‍ക്കാരെ കണ്ടെത്തുന്നതിനും ഇവയ്ക്ക് പരിശീലനം നല്‍കും. 


സേവന കാലാവധി പൂര്‍ത്തിയാക്കിയ 12 പൊലീസ് നായ്ക്കള്‍ക്ക് വിശ്രമ ജീവിതത്തിനായി തൃശൂരിലെ കേരളാ പൊലീസ് അക്കാഡമിയില്‍ വിശ്രാന്തി എന്ന പേരില്‍ റിട്ടയര്‍മെന്‍റ് ഹോം ഒരുക്കിയിട്ടുണ്ട്.  


സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മുന്‍കൈയെടുത്താണ് ഈ റിട്ടയര്‍മെന്റ് ഹോം ഏര്‍പ്പെടുത്തിയത്.