120 കിലോ മാങ്ങ, പഴുപ്പിക്കുന്നത് കാർബൈഡ് വഴി; പിടി കൂടി നഗരസഭ
മാങ്ങയിൽ വിഷാംശം ചേർത്ത് വിൽപ്പന നടത്തുന്നു എന്ന പൊതുജന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി
കായംകുളം: കാർബൈഡ് അടക്കമുള്ള വിഷപദാർത്ഥങ്ങൾ ഉപയോഗിച്ച് പഴുപ്പിക്കാനായി വെച്ചിരുന്ന 120 കിലോ മാങ്ങ പിടികൂടി.കായംകുളം നഗരസഭ ആരോഗ്യ വിഭാഗമാണ് വിവിധയിനം മാങ്ങകൾ പിടികൂടിയത്.ഐക്യ ജംഗ്ഷന് സമീപം തുറസ്സായ സ്ഥലത്ത് പഴിപ്പിക്കാനായി വെച്ചിരുന്ന മാങ്ങകളാണ് ഇത്.
മാങ്ങയിൽ വിഷാംശം ചേർത്ത് വിൽപ്പന നടത്തുന്നു എന്ന പൊതുജന പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 120 കിലോ വരുന്ന മാങ്ങ പിടികൂടിയത്. സംഭവത്തിൽ കായംകുളം കണ്ണമ്പള്ളി സ്വദേശികളായ ബഷീർ, ശുഹൈബ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റിൽ
വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. സംഭവം നടന്നത് രാജസ്ഥാനിലാണ്. ഇരുപത്തിനാലുകാരനായ സുരേന്ദ്ര ഠാക്കൂര്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. രാജസ്ഥാനിലെ സര്‍ധന സ്വദേശിനിയായ ശാന്തി ദേവിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇവർക്ക് 65 വയസായിരുന്നു പ്രായം.
സുരേന്ദ്ര ഠാക്കൂറിന് പേവിഷബാധയേറ്റ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. വീടിനു സമീപത്ത് കന്നുകാലികൾക്ക് തീറ്റ കൊടുക്കുകയായിരുന്ന ശാന്തി ദേവിയെ സുരേന്ദ്ര ഠാക്കൂര്‍ കല്ലു കൊണ്ടിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...