Student Missing Case: തിരുവല്ലയിൽ സ്കൂളിലേക്ക് പോയ 9-ാം ക്ലാസുകാരിയെ കണ്ടെത്തിയില്ല; സിസിടിവി പരിശോധിച്ച് പോലീസ്
പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ കാവുംഭാഗത്തെ വാണിജ്യ ബാങ്കിന്റെ സിസിടിവിയിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു
പത്തനംതിട്ട: തിരുവല്ലയിൽ കാണാനില്ലെന്ന് പരാതി ലഭിച്ച ഒമ്പതാം ക്ലാസുകാരിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്നലെ രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്തിയിട്ടില്ല. ഇതിനെ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് ആദ്യം അന്വേഷണം തുടങ്ങിയത്.
Also Read: പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി:മന്ത്രി വി ശിവൻകുട്ടി
തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനിയായ കാവുംഭാഗം സ്വദേശിയെയാണ് കാണാനായതെന്നാണ് റിപ്പോർട്ട്. രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകീട്ടായിട്ടും കാണാതായതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി ഇന്ന് പരീക്ഷ എഴുതിയിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനെ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
Also Read: വരുന്ന 33 വർഷത്തേക്ക് ഈ രാശിക്കാർക്ക് പല വഴിക്ക് ധനനേട്ടം, തൊട്ടതെല്ലാം പൊന്നാകും!
തുടർന്ന് പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ കാവുംഭാഗത്തെ വാണിജ്യ ബാങ്കിന്റെ സിസിടിവിയിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. അതിൽ പെൺകുട്ടി രണ്ടു പേരോട് സംസാരിക്കുകയും തുടർന്ന് അവരോടൊപ്പം നടന്ന് നീങ്ങുന്നതുമാണ് കണ്ടത്. പെൺകുട്ടി സംസാരിച്ചത്തിൽ ഒരാൾ ആലപ്പുഴ രാമങ്കരി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണത്തിനായി ആലപ്പുഴ പോലീസിന്റെ സഹായം തിരുവല്ല പോലീസ് തേടിയിട്ടുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.