തൃശ്ശൂർ: വീടിനു പുറകിലെ വിറകുപുരയിൽ നിന്നും ണ്ടെടുത്തത് കൂറ്റൻ രാജവെമ്പാലയെ. തൃശൂര്‍ കട്ടിലപൂവ്വം സ്വദേശി റെജിയുടെ വീട്ടിൽ നിന്നുമാണ് 15 അടി നീളമുള്ള  കണ്ടെടുത്തത്. വീടിനു പുറകിലെ വിറകുപുരയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് വൈല്‍ഡ് ആനിമല്‍ റെസ്‌ക്യൂവര്‍ ലിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിനെ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുരങ്ങന്മാരുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് വീടിന് പിന്നില്‍ കൂറ്റന്‍ രാജവെമ്പാലയെ കണ്ടത്. 15 അടി നീളമുള്ള രാജവെമ്പാല വിറകുപുരയിലേക്ക് കയറുന്നതാണ് വീട്ടുകാർ കണ്ടത്. ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് വൈല്‍ഡ് ആനിമല്‍ റെസ്‌ക്യൂവര്‍ ലിജോയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു


തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമാണ് കട്ടിലപൂവ്വം. വന്യമൃഗങ്ങൾ സ്ഥിരമായി ജനവാസ മേഖലയിലേക്ക് എത്താനുള്ള പ്രദേശം കൂടിയാണിത് വിറകുപുരയില്‍ നിന്നും പുറത്തെടുത്ത പാമ്പിനെ പൊങ്ങണം കാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. തുടർന്ന് പാമ്പിനെ ചിമ്മിനി വനമേഖലയിൽ തുറന്നു വിട്ടു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.