വലിയ പ്രതീക്ഷയോടെ കേരളം കാത്തിരിക്കുന്ന എന്ന സ്വപ്ന സാക്ഷാരത്തിന് വേണ്ടി  കോഴിക്കോട്ടെ സ്ഥലം ഏറ്റെടുക്കാൻ NHAI 156 കോടി രൂപ ഫണ്ട് അനുവദിച്ചു. ഡെപ്യൂട്ടി കളക്ടറുടെയും പ്രോജക്ട് ഡയറക്ടറുടെയും ജോയിന്റ് അക്കൗണ്ടിലാണ് ഫണ്ട് എത്തിയിരിക്കുന്നത്. ഹൈവേയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ വീടും മറ്റി വസ്തുക്കളും നഷ്ടപ്പെടുന്നവർക്കാണ് കൂടുതൽ മുൻ​ഗണന നൽകുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലയിലെ ഏറ്റവും ഉയർന്ന മാർക്കറ്റ് വിലയിൽ ഭൂമി ഏറ്റെടുത്തതായി നേരത്തെ തന്നെ സംസ്ഥാനതല നിരീക്ഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് മോണിറ്ററിംഗ് ബോഡി രൂപീകരിച്ച സമിതി, ഏറ്റെടുത്ത ഭൂമിയുടെ മൂല്യം പുനർനിർണയിക്കുകയും NHAI -ക്ക് വിശദ്ധമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.


ALSO READ: പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി; കെ-ഫോണ്‍ ജൂണ്‍ 5ന് ഉദ്ഘാടനം ചെയ്യും


6.6 കിലോമീറ്റർ റോഡ് ഏറ്റെടുക്കാൻ 29.7659 ഹെക്ടർ ഭൂമി കോഴിക്കോട് ജില്ലയിൽ മാത്രം ആവശ്യമാണ്. നഷ്ട പരി​ഹാരം നൽകുന്നതിനു വേണ്ടിയുള്ള ബാക്കി തുക ഉടനെ തന്നെ ലഭിക്കുമെന്ന് ലാൻഡ് അക്വസിഷൻ ഡെപ്യൂട്ടി കളക്ടർ പി എസ് ലാൽ ചന്ദ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.