ഇടുക്കി: ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യവുമായി മുന്നോട്ട് പോകുകയാണ് വനം വകുപ്പ്. കോടതിയിൽ നിന്ന് അനുകൂല വിധി വന്നാൽ അരിക്കൊമ്പനെ തളയ്ക്കാനുള്ള നടപടികളിലേയ്ക്ക് വനം വകുപ്പ് കടക്കും. കോടതിയിൽ നിന്ന് അനുകൂല വിധി തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാരും നാട്ടുകാരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 18 വർഷത്തിനിടെ 180 ഓളം കെട്ടിങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. വീടുകളും റേഷൻ കടകളും ഏലം സ്റ്റോറുകളുമെല്ലാം ഇതിൽ ഉൾപ്പെടും. ഇവയിൽ 23 എണ്ണം ഈ വർഷമാണ് തകർത്തത്. നൂറിലധികം ആളുകളുടെ ഏക്കർ കണക്കിന് കൃഷി സ്ഥലവും അരിക്കൊമ്പൻ തകർത്തിട്ടുണ്ട്. വിവിധയിടങ്ങളിലുണ്ടായ അരിക്കൊമ്പൻ്റെ ആക്രമണത്തിൽ 30ഓളം പേർക്കാണ് പരിക്കേറ്റത്. കൃത്യമായ രേഖകളുള്ളതും വനം വകുപ്പിൽ അപേക്ഷ ലഭിച്ചതുമായ കണക്ക് മാത്രമാണിത്. അരിക്കൊമ്പൻ്റെ ആക്രമണം സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിക്കാനായി വനം വകുപ്പ് തയ്യാറാക്കിയ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 


ALSO READ: അട്ടിമറിയില്ല, തീപിടുത്തത്തിന് കാരണം അമിത ചൂടെന്ന് റിപ്പോർട്ട്


അതേസമയം, പല സ്ഥലങ്ങളിലായി വിവിധ വാഹനങ്ങൾ അരിക്കൊമ്പൻ തകർത്തിരുന്നു. നഷ്ടപരിഹാരത്തിനായി അപേക്ഷ ലഭിക്കാത്തതിനാൽ കണക്കിൽ ഇവ ഉൾപ്പെടുത്തിയിട്ടില്ല. വീട്ടുനമ്പരില്ലാത്ത കെട്ടിടങ്ങൾ, ഷെഡുകൾ, പട്ടയമില്ലാത്ത് സ്ഥലത്ത് തകർത്ത വീടുകൾ എന്നിവയും കണക്കിലില്ല. 2010 മുതൽ 2023 മാർച്ച് 25 വരെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങളും വനം വകുപ്പ്  കോടതിയ്ക്ക് കൈമാറും. 


അരിക്കൊമ്പനെ പിടികൂടാനുള്ള നടപടി കോടതി വിധിയുടെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു. കോടതി വിധി അനുകൂലമാണെങ്കിൽ ഉടൻ തന്നെ ദൗത്യം തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. 72 അംഗ സംഘം 11 ടീമുകളായി തിരിഞ്ഞാണ് ഓപ്പറേഷൻ അരിക്കൊമ്പൻ നടപ്പിലാക്കുക. ദൗത്യത്തിൻ്റെ ഭാഗമായി കോന്നി സുരേന്ദ്രൻ, കുഞ്ചു തുടങ്ങി കുങ്കി ആനകളിലെ പ്രധാനികളെ  ചിന്നക്കനാലിൽ എത്തിച്ചിട്ടുണ്ട്. മതികെട്ടാൻ ചോലയിലെ ആനകളിൽ ഒന്നാണ് അരിക്കൊമ്പൻ. അരിക്കൊമ്പനെ പിടിച്ചുകെട്ടിയാൽ ഈ കൂട്ടത്തിലുള്ള മറ്റ് ആനകളും ശാന്തരാകുമെന്നാണ് നാട്ടുകാരുടെയും വനം വകുപ്പിൻ്റെയും പ്രതീക്ഷ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.