ഇടുക്കി: കൺനിറയെ ലോകം കാണാനും അക്ഷരങ്ങൾക്കൊപ്പം അറിവ് തേടാനും ആഗ്രഹിക്കുന്നുവരാണ് ഓരോ കുരുന്നുകളും. എന്നാൽ ജന്മനാ ബാധിച്ച തിമിരം കാരണം ബുദ്ധിമുട്ടുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ലിബിനും ആരുഷും. ഇരുട്ടിന്‍റെ ലോകത്ത് നിന്നും തങ്ങളെ കൈപിടിച്ച് ഉയർത്താൻ കരുണയുള്ളവരെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികൾ.    


COMMERCIAL BREAK
SCROLL TO CONTINUE READING

ലിബിന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ആരുഷിന് പ്രായം നാല് മാസം. ഇരുവര്‍ക്കും കാഴ്ചയ്ക്ക് പ്രശ്‌നമുണ്ട്. ജന്മനാ തിമിരം ബാധിച്ചതാണ് ഇവരുടെ കാഴ്ചയ്ക്ക് തകാര്‍ സംഭവിയ്ക്കാന്‍ ഇടയാക്കിയത്. പഠനത്തില്‍ മിടുക്കനാണ് ലിബിന്‍. പക്ഷെ നേരിയ കാഴ്ച മാത്രമെ ഉള്ളു എന്നതിനാല്‍ കൃത്യമായി വായിക്കാനാവില്ല. പുസ്തകം കണ്ണിനോട് ചേര്‍ത്ത് പിടിച്ചാല്‍ വലിയ അക്ഷരങ്ങള്‍ വായിക്കാനാവും.

Read Also: Kodiyeri Balakrishnan: കോടിയേരിക്ക് വിട നൽകാനൊരുങ്ങി കേരളം; സംസ്കാരം നാളെ പയ്യാമ്പലത്ത് [Live]


ശസ്ത്രക്രിയ ചെയ്താല്‍ ഇരുവര്‍ക്കും കാഴ്ച ശക്തി തിരികെ ലഭിയ്ക്കുമെന്നാണ് ഡോക്ടര്‍മാരുടെ ഉറപ്പ്. രണ്ട് ലക്ഷത്തിലധികം വരുന്ന ചികിത്സാ ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്ന്, മാതാപിതാക്കളായ വിപിനും ആര്യയ്ക്കും അറിയില്ല. വിപിന്‍ കൂലി വേല ചെയ്യുന്നത് മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. 


നെടുങ്കണ്ടത്തിന് സമീപം താന്നിമൂട്ടില്‍ വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. ഈ മാസം 12ന് ആരുഷിന്റെ ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും വണ്ടികൂലിയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയിലാണ് കുടുംബം. മാതാപിതാക്കളായ ആര്യയ്ക്കും വിപിനും കാഴ്ചകുറവുണ്ട്. തങ്ങളുടെ മക്കളെ, ഇരുളിന്റെ ലോകത്ത് നിന്നും വെളിച്ചത്തിലേയ്ക്ക് നയിക്കാന്‍ മാര്‍ഗം തെളിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.


ആര്യ 
അക്കൗണ്ട് നമ്പര്‍:455102010025234
ഐഎഫ്എസ് സി കോഡ്:UBIN0545511
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
നെടുങ്കണ്ടം ശാഖ
Google Pay: 9562120374 


 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.