ന്യൂഡൽഹി: ഡല്‍ഹി നിര്‍ഭയ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്നു വിധി പറയും. കേസിലെ നാലുപ്രതികളാണ് കീഴ്ക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. വധശിക്ഷക്ക്​ ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട നിയമക്രമങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്ന്​ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്​ നൽകിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് വിധി പ്രസ്താവിക്കും.


2013 സെപ്റ്റംബര്‍ പതിനൊന്നിനാണ് ആറുപ്രതികളില്‍ നാലു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. 2014 ൽ ​ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​ധി ശ​രി​വ​യ്ക്കു​ക​യും ചെ​യ്തു. മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. കുറ്റംചെയ്യുമ്പോൾ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി തടവുശിക്ഷയ്ക്കു ശേഷം പിന്നീട് പുറത്തിറങ്ങി. 


വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ക​ൾ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 2012 ഡിസംബര്‍ പതിനാറിനാണ് ഡല്‍ഹിയില്‍ ഓടുന്ന ബസിനുളളില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചക്ക്​ ശേഷം മരിച്ചത്.