Muhammad Riyas: ആറ്റുകാൽ പൊങ്കാലയ്ക്ക് മുമ്പ് 25 റോഡുകൾ പൂർത്തിയാക്കും; പരിശോധിക്കാൻ മിഷൻ ടീം
Muhammad Riyas assessed road construction: പറഞ്ഞതിലും 10 ദിവസം മുൻപാണ് നിർമാണം പൂർത്തിയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കെആർഎഫ്ബി നിർമ്മിക്കുന്ന 28 റോഡുകളിൽ 25 എണ്ണവും ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പഴവങ്ങാടി–പടിഞ്ഞാറേക്കോട്ട റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
25 റോഡുകളും 25 ന് മുമ്പ് തുറക്കും. പറഞ്ഞതിലും 10 ദിവസം മുൻപാണ് നിർമാണം പൂർത്തിയാക്കുന്നത്. പഴവങ്ങാടി–പടിഞ്ഞാറേക്കോട്ട റോഡിന്റെ നിർമാണം ഞായറാഴ്ച പൂർത്തിയാകും. പകലും രാത്രിയും ആയി കഠിനാധ്വാനത്തിലൂടെയാണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് റോഡുകളുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്.
ALSO READ: കൈകൾ ബന്ധിച്ചു; പന്ത്രണ്ടു വയസുകാരൻ 7 കി.മി കായൽ നീന്തിക്കയറി
സംസ്ഥാനത്ത് നിർമാണം പരോഗമിക്കുന്ന റോഡുകളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തി വിലയിരുത്താൻ മിഷൻ ടീം രൂപീകരിച്ചിട്ടുണ്ട്. 14 ജില്ലകളിലും 45 ദിവസത്തെ ഇടവേളകളിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ഈ ടീം പരിശോധന നടത്തും. പോരായ്മകൾ കണ്ടെത്തിയാൽ ഉടൻ ഉദ്യോഗസ്ഥർ അക്കാര്യം അറിയിക്കും. ഇതിന് പുറമേ മന്ത്രിയുടെയും പൊതുമരാമത്ത് സെക്രട്ടറിയുടെയും നേതൃത്വത്തിലും പരിശോധന നടത്തും.
വാട്ടർ അതോറിട്ടിയുടെ നിർമാണം നടക്കുന്ന റോഡുകൾ എത്രയും വേഗം പഴയ രൂപത്തിലാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു , ചീഫ് എൻജിനീയർ അശോക് കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.