ആശങ്ക ഉയരുന്നു; സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് 2543 പേർക്ക്..!
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 156 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2543 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2260 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 229 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 156 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 52 ആരോഗ്യ പ്രവർത്തകർക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2097 പേർ രോഗമുക്തരായിട്ടുണ്ട്. കൊറോണ ബാധമൂലമുള്ള 7 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 274 ആയിട്ടുണ്ട്.
Also read: സ്രവ പരിശോധനയ്ക്കുള്ള യന്ത്രം ഇറക്കാൻ സിഐടിയു ചോദിച്ചത് 16000 രൂപ, ഒടുവിൽ..!
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 532 പേർക്കും, മലപ്പുറത്ത് 298 പേർക്കും, കോഴിക്കോട് 174 പേർക്കും, കാസർഗോഡ് 157 പേർക്കും, തൃശൂർ 189 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 286 പേർക്കും , എറണാകുളം ജില്ലകളിൽ 207 പേർക്ക് വീതവും, പാലക്കാട് 127 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 88 പേർക്കും, കൊല്ലം156 പേർക്കും, കണ്ണൂർ ജില്ലയിൽ 135 പേർക്കും, കോട്ടയത്ത് 126 പേർക്കും, വയനാട് 19 പേർക്കും, ഇടുക്കിയിൽ 49 പേർക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,94,431 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2541 പേരെയാണ്. സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 34 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 599 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.