കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണകടത്ത്.  വ്യതസ്ത സംഭവങ്ങളിലായി മൂന്നര കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദുബായില്‍ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ നിന്നും 2.75 കിലോ സ്വര്‍ണ്ണമാണ് കണ്ടെത്തിയത്.  അതും വിമാനത്തിന്‍റെ ടോയ്‌ലറ്റില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.


ഈ സ്വര്‍ണ്ണത്തിന് ഏതാണ്ട് ഒരു കോടി ഇരുപത് ലക്ഷം രൂപയായിരിക്കും വില വരുന്നത്.  രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.


ഇതുകൂടാതെ ദുബായില്‍ നിന്നും പേസ്റ്റ് രൂപത്തില്‍ കൊണ്ടുവന്ന 800 ഗ്രാം സ്വര്‍ണ്ണവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു.  32 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്.