Cusat: കളമശ്ശേരി കുസാറ്റിൽ ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു
Kalamassery Cussat Accident: ദുരന്തം ടെക്ക് ഫെസ്റ്റിനിടെ ഗാനമേള നടന്ന ഓഡിറ്റോറിയത്തിലാണ്.
കൊച്ചി: കളമശ്ശേരി കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു. ഗാനമേള നടക്കുന്നതിനിടയിലാണ് അപകടം. 46വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്തം ടെക്ക് ഫെസ്റ്റിനിടെ ഗാനമേള നടന്ന ഓഡിറ്റോറിയത്തിലാണ്. പരിപാടിക്കിടെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. ക്യാംപിനു പുറത്തു നിന്നുള്ളവരും പരിപാടി കാണാനെത്തിയിരുന്നു. മഴ പെയ്തതോടെ ഇവരെല്ലാവരും പെട്ടെന്ന് ഓഡിറ്റോറിയത്തിലേക്ക് കയറി.
2 ആൺകുട്ടികളും 2 പെൺകുട്ടികളുമാണ് മരിച്ചത്. 4 പേരും ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നു. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ചവിട്ടു കൊണ്ട് താഴെ വീണതാണ് അപകടത്തിന് കാരണമായത്. വിവിധ ആശുപത്രിയിൽ ആയാണ് പരിക്കേറ്റവർ ഉള്ളത്. പലരുടേയും നില അതീവ ഗുരുതരമാണ്. മന്ത്രിമാരായ ആർ ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
Updating...