Death: പത്തനംതിട്ട നെടുമണ്ണിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സഹോദരനും സുഹൃത്തും ചേർന്ന് മർദ്ദിച്ചെന്ന് വിവരം
Pathanamthitta: അനീഷ് ദത്തൻ (52) ആണ് മരിച്ചത്. മദ്യലഹരിയിൽ ഇയാളുടെ സഹോദരനും സുഹൃത്തും ചേർന്ന് അനീഷിനെ മർദ്ദിച്ചുവെന്ന് അനീഷിന്റെ അമ്മ പറഞ്ഞു.
പത്തനംതിട്ട: പത്തനംതിട്ട നെടുമണ്ണിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അനീഷ് ദത്തൻ (52) ആണ് മരിച്ചത്. മദ്യലഹരിയിൽ ഇയാളുടെ സഹോദരനും സുഹൃത്തും ചേർന്ന് അനീഷിനെ മർദ്ദിച്ചുവെന്ന് അനീഷിന്റെ അമ്മ പറഞ്ഞു. അതേസമയം മരണ കാരണം വ്യക്തമല്ലെന്നും അനീഷ് ഹൃദ്രോഗിയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെയാണ് അനീഷ് ദത്തനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ ഇളയ സഹോദരൻ മനോജ് ദത്തനും സുഹൃത്ത് ബിനുവും അനീഷിനൊപ്പം മദ്യപിച്ചു. തുടർന്ന് ഇരുവരും ചേർന്ന് അനീഷിനെ മർദ്ദിച്ചുവെന്ന് അനീഷിന്റെ അമ്മ പറയുന്നു. ഹൃദ്രോഗിയാണ് മരിച്ച അനീഷ് ദത്തൻ.
സഹോദരൻ മനോജ് ദത്തന്‍റെയും സുഹൃത്ത് ബിനുവിന്‍റെയും അമ്മ ശാന്തമ്മയുടേയും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. മദ്യപിച്ച് വഴക്കുണ്ടായെന്ന് ഇരുവരും സമ്മതിച്ചു. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ മുറിവുകളൊന്നുമില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് അടൂർ പോലീസ് അറിയിച്ചു.
ചാവക്കാട് കടൽ കാണാൻ എത്തി ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ ആൾ കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട് കടൽ കാണാൻ എത്തി ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ ആൾ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പാറക്കുട്ടി മകൻ പ്രേമദാസ് (73) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറി നടക്കവേ പ്രേമദാസ് കുഴഞ്ഞു വീഴുകയായിരുന്നു.
കുടുംബസമേതം ബീച്ച് കാണാനെത്തിയതായിരുന്നു. മക്കളോടൊത്ത് ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ ഇദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ റെസ്ക്യൂ ടീം ലാസിയോ ആംബുലൻസിന്റെ സഹായത്തോടെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ പ്രേമദാസ് ഏഴരയോടെയാണ് മരിച്ചത്. ഹൃദയഘാതമാണ് മരണകാരണം. മുൻപ് ബൈപാസ് സർജറി കഴിഞ്ഞ വ്യക്തിയാണ് പ്രേമദാസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.