കണ്ണൂർ: സ്കൂൾ വിട്ടു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തെരുവു നായ കടിച്ചു. ചമ്പാട് വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റഫാൻ റഹീസിനാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ കുട്ടി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുട്ടിയെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വെച്ച് തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ വലതു കൈയ്ക്കും കാലിനും ആഴത്തിൽ കടിയേറ്റിട്ടുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ വീട്ടിലെ സ്ത്രീയും നാട്ടുകാരും ചേർന്നാണ് കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്. ഉടൻ തന്നെ കുട്ടിയ്ക്ക് തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് കണ്ണൂർ മിംസിലേക്ക് മാറ്റുകയായിരുന്നു. 


ALSO READ: വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവിട്ടത് മുഖ്യമന്ത്രി


നായയുടെ കടിയിൽ കുട്ടിയുടെ വലതു കൈയ്യിലെ മാംസം അപ്പാടെ നഷ്ടപ്പെട്ടു. നിലവിൽ പ്ലാസ്റ്റിക്ക് സർജറിക്കായി കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ചമ്പാട് അർഷാദ് മൻസിലിൽ റഹീസിൻ്റെ മകനാണ് മുഹമ്മദ് റഫാൻ. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും തെരുവ് നായകളുടെ ആക്രമണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാനൂരിൽ വീട്ടുമുറ്റത്ത് ഇറങ്ങിയ ഒന്നര വയസുകാരനെ തെരുവുനായ ഗുരുതരമായി കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിൻ്റെ ഞെട്ടൽ മാറും മുമ്പാണ് ചമ്പാട് തെരുവു നായയുടെ അക്രമമുണ്ടായിരിക്കുന്നത്. തെരുവു നായ വിഷയം പഞ്ചായത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വാർഡ് അം​ഗം ഹഫ്സത്ത് ഇടവലത്ത് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.