കൊല്ലം: 62-ാമത് സംസ്ഥാന കലോത്സവത്തിന് കൊല്ലത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാനം ചെയ്തു. 5 ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം 24 വേദികളിലയാണ് അരങ്ങേറുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്കാണ് കൊല്ലത്ത് തുടക്കമായിരിക്കുന്നത്. സാഹിത്യ - കാലാരംഗത്തെ 24 പേരിലുള്ള വേദികളിലാണ് മത്സരങ്ങൾ പുരോഗമിരുന്നത്. പ്രധാന വേദിയായ ആശ്രമം മൈതാനം കവി ഒ. എൻ. വി. യുടെ പേരിലാണ്. രാവിലെ 9 മണിയ്ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ നൗഷാദ് 62-ാമത് കലോത്സവത്തിന്റെ പതാക ഉയർത്തി.


ALSO READ: ന്യൂനമര്‍ദ്ദത്തിന് പുറമെ ന്യൂനമര്‍ദ്ദ പാത്തിയും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


കലോത്സവത്തിൽ പങ്കെടുക്കുകയാണ് ഏറ്റവും വലുതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ കലോത്സവമാണ്. രക്ഷിതാക്കൾ അവരുടെ മത്സരമായി കാണരുത്. അടുത്ത വർഷം മുതൽ ഗോത്രകലയെ കൂട്ടി മത്സരത്തിന് ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ചലച്ചിത്ര താരം ആശാ ശരത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നടന്നു. ചരിത്രത്തിലാദ്യമായി കലോത്സവത്തിൽ മംഗള കളിയും അരങ്ങേറി. കാസർകോട് നിന്നുള്ള വിദ്യാർത്ഥിളാണ് പരിപാടി അവതരിപ്പിച്ചത്. നടി നിഖില വിമൽ മുഖ്യ അതിഥിയായി. മന്ത്രി വി ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, ഗണേഷ് കുമാർ, കെ. രാജൻ, എൻ.കെ പ്രേമചന്ദ്രൻ, മുകേഷ് എം.എൽ.എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.