തൃശൂർ: തൃശൂരിൽ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. വെങ്കിടങ്ങ് തൊട്ടിപ്പറമ്പിൽ കാർത്തികേയൻ ലക്ഷ്മി ദമ്പതികളുടെ മകൾ ദേവീഭദ്രയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ദേവീഭദ്രയും കുടുംബവും.


COMMERCIAL BREAK
SCROLL TO CONTINUE READING

പഴക്കമേറിയ മതിലിന് താഴെ കളിച്ചു കൊണ്ടിരുന്നപ്പോൾ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അമല ആശുപത്രിയിൽ‌ സുക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.


മേച്ചേരിപ്പടി ശങ്കരനാരായണ എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ദേവീഭദ്ര. ദേവീഭദ്രയ്ക്കൊപ്പം സഹോദരൻ കാശിനാഥനും മറ്റൊരു കുട്ടിയും മതിലിനടിയിൽ പെട്ടെങ്കിലും ഇവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.


ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് നേരെ ആക്രമണം; തട്ടുകട ജീവനക്കാരൻ തിളച്ച വെള്ളം ദേഹത്തേക്ക് ഒഴിച്ചതായി പരാതി


ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് നേരെ ആക്രമണം. തട്ടുകട ജീവനക്കാരൻ തിളച്ച വെള്ളം ദേഹത്തേക്ക് ഒഴിച്ചതായി പരാതി. ഇടുക്കി തൂക്കുപാലത്താണ് സംഭവം. തട്ടുകടയിലെ പൊറോട്ട മേക്കറെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം.


മുവാറ്റുപുഴ സ്വദേശികളായ കുടുംബം ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ എത്തി. കടയിലെ ജീവനക്കാരിൽ ഒരാൾ പെൺകുട്ടികളുടെ ദൃശ്യം മൊബൈലിൽ പകർത്തി. ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കവും അടിപിടിയും ഉണ്ടാവുകയായിരുന്നു. ഇതിനിടെ കടയിലെ ജീവനക്കാരനായ ചോറ്റുപാറ സ്വദേശി നൗഷാദ് ഇവരുടെ ദേഹത്തേക് തിളച്ച വെള്ളം ഒഴിച്ചു.


വെള്ളം വീണ് ഇവർക്ക് എല്ലാവർക്കും പൊള്ളലേറ്റു. രണ്ട് പേർക്ക് സാരമായി പൊള്ളൽ ഏറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് നൗഷാദിന് പരിക്കേറ്റു. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.