കൊച്ചി: കടവന്ത്രയിൽ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. ഓ​ഗസ്റ്റ് ഏഴിനാണ് സുഭദ്ര എന്ന വയോധികയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസിൽ പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂർ എത്തിയതായി കണ്ടെത്തി. ഇതേ തുടർന്ന് ആലപ്പുഴ കലവൂരിൽ പൊലീസ് പരിശോധന നടത്തുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ നാലാം തീയതിയാണ് കടവന്ത്ര സ്വദേശിയായ സുഭദ്രയെ കാണാതായത്. സുഭദ്രയുടെ മകനാണ് കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയതായി വിവരം ലഭിച്ചു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ്. ശർമിള, മാത്യൂസ് എന്നിവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ പരിസരത്താണ് പൊലീസ് പരിശോധന നടത്തുന്നത്.


ഒറ്റയ്ക്കായിരുന്നു സുഭദ്ര താമസിച്ചിരുന്നത്. ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നതായും കാണാൻ വന്നിരുന്നതായും അവർക്കൊപ്പമാണ് സുഭദ്ര കൊച്ചിയിൽ പോയതെന്നും പൊലീസ് പറയുന്നു. സ്വർണവും പണവും സുഭദ്രയുടെ പക്കൽ ഉണ്ടായിരുന്നു. ഇവ കവർന്ന ശേഷം കൊലപാതകം നടത്തിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. കടവന്ത്രയിൽ നേരത്തെ മിസിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊലപാതകമെന്ന് സംശയമുയർന്നതോടെ കേസ് ആലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്നും കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.