ആടിന് തീറ്റ ഒടിക്കാന്‍ പോയ 74-കാരൻ പൊട്ടകിണറ്റില്‍ വീണ് മരിച്ചു
ഫയര്‍ഫോഴ്‌സ് എത്തി 40 അടി താഴ്ചയും 12 അടി വെള്ളവുമുള്ള വായു സഞ്ചാരമില്ലാത്ത കിണറ്റില്‍ ഫയര്‍ ഓഫീസര്‍ പ്രതീഷ് ബ്രീത്തിംഗ് അപ്പാരറ്റസ് ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങി ആളിനെ പുറത്തെടുത്തു
നെടുമങ്ങാട് : ആടിന് തീറ്റ ഒടിക്കാന്‍ പോയ 74-കാരൻ പൊട്ടകിണറ്റില്‍ വീണ് മരിച്ചു. ഇരിഞ്ചയം ഉണ്ടപ്പാറ സുരേഷ് ഭവനില്‍ എന്‍.രാമന്‍കുട്ടി നായര്‍ (74) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10-നാണ് സംഭവം ആടിന് തീറ്റക്കായി പോയ ആളെ വൈകിട്ട് 3:00 മണിയായിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുകയായിരുന്നു. 200 മീറ്റര്‍ മാറി സലിം എന്നയാളുടെ റബ്ബര്‍ പുരയിടത്തിലെ പൊട്ടക്കിണറിന് സമീപം കണ്ടെന്ന നാട്ടുകാരുടെ സംശയത്തിനെതുടര്‍ന്ന് 5.30 മണിയോടുകൂടി നാട്ടുകാരും വീട്ടുകാരും ചേര്‍ന്നുള്ള പരിശോധനയില്‍ കിണറിനകത്ത് മൃതദേഹം കണ്ടു.
ഫയര്‍ഫോഴ്‌സ് എത്തി 40 അടി താഴ്ചയും 12 അടി വെള്ളവുമുള്ള വായു സഞ്ചാരമില്ലാത്ത കിണറ്റില്‍ ഫയര്‍ ഓഫീസര്‍ പ്രതീഷ് ബ്രീത്തിംഗ് അപ്പാരറ്റസ് ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങി ആളിനെ പുറത്തെടുത്തു. തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഡോക്ടറുടെ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.