തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും കൊറോണ രോഗികൾ ഏഴായിരം കടന്നു.  ഇന്ന് സംസ്ഥാനത്ത് കൊറോണ (Covid19) സ്ഥിരീകരിച്ചത് 7445 പേർക്കാണ്.  ഇതിൽ 6404 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  561 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.   3391 പേർ രോഗമുക്തരായിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 853 പേർക്കും,  മലപ്പുറത്ത് 915 പേർക്കും, കോഴിക്കോട് 956 പേർക്കും, കാസർഗോഡ് 252 പേർക്കും, തൃശൂർ 573 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 476 പേർക്കും , എറണാകുളം ജില്ലയിൽ 924 പേർക്ക് വീതവും,  പാലക്കാട് 488 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 263 പേർക്കും, കൊല്ലം 690 പേർക്കും,  കണ്ണൂർ ജില്ലയിൽ 332 പേർക്കും, കോട്ടയത്ത് 426 പേർക്കും, ഇടുക്കിയിൽ 125 പേർക്കും, വയനാട് 172 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 


Also read: വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകം, ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും Lock down, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി


കൊറോണ (Covid19) ബാധമൂലമുള്ള 21 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 677  ആയിട്ടുണ്ട്.  തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരൻ നായർ, മരിയപുരം സ്വദേശിനി ധനൂജ, വിതുര സ്വദേശി ശശിധരൻ പിള്ള, കോരാണി സ്വദേശി രാജപ്പൻ, തിരുമല സ്വദേശി രവീന്ദ്രൻ, പുതുക്കുറിച്ചി സ്വദേശി ലോറൻസ്, കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ്, ആലപ്പുഴ വണ്ടാനം സ്വദേശി ജമീല, കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോൾ, എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള, എളമക്കര സ്വദേശി ശേഖ് അക്ബർ, തൃശൂർ പൂത്തോൾ സ്വദേശിനി ഡെൽഫി ജോയി, പാലക്കാട് ചന്ദ്രനഗർ സ്വദേശി സെൽവൻ, കൊടേകൽ സ്വദേശി വേണുഗോപാൽ, കോഴിക്കോട് ചോറോട് സ്വദേശി ഹസൻ, തളിയിൽ സ്വദേശി ഇമ്പിച്ചി തങ്ങൾ, ഓർക്കട്ടേരി സ്വദേശി സദാനന്ദൻ, മന്നൂർ സ്വദേശിനി സുഹറ (85), കണ്ണൂർ തലശേരി സ്വദേശി അസീസ്, പൂവും സ്വദേശി ഇബ്രാഹിം, കാസർഗോഡ് തളങ്ങര സ്വദേശി എസ്.എച്ച്. കോയ എന്നിവരാണ് മരണമടഞ്ഞത്. 


ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചവരിൽ  62 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 309 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 97 ആരോഗ്യപ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം 19, കണ്ണൂർ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസർഗോഡ് 9 വീതം, കോഴിക്കോട് 6, മലപ്പുറം 5, തൃശൂർ 3, കോട്ടയം 2, ആലപ്പുഴ 1, വയനാട് 4 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.  എറണാകുളം ജില്ലയിലെ 12 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.


Also read: Balabhaskar Death: വ്യക്തത വേണം, കലാഭവന്‍ സോബിയ്ക്ക് വീണ്ടും നുണപരിശോധന


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3391 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 434, കൊല്ലം 269, പത്തനംതിട്ട 125, ആലപ്പുഴ 306, കോട്ടയം 123, ഇടുക്കി 94, എറണാകുളം 337, തൃശൂർ 215, പാലക്കാട് 206, മലപ്പുറം 399, കോഴിക്കോട് 403, വയനാട് 117, കണ്ണൂർ 153, കാസർഗോഡ് 210 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 56,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,831 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 3410 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ  54,493  സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 17 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.  14 ഹോട്ട്സ്പോട്ടുകളെ (Hot spots) ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 655 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.