തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ 186 കോടി രൂപ വിലമതിക്കുന്ന 769 സ്വര്‍ണ്ണപാത്രങ്ങള്‍ നഷ്ടമായെന്ന്‍ പരാതി. നേരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നുവെന്ന് അമികസ്ക്യൂരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനുശേഷം ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങളെക്കുറിച്ച്‌ പൂര്‍ണ്ണ പഠനം നടത്താന്‍ ചുമതല ലഭിച്ച സി.എ.ജി വിനോദ് റായ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉരുക്കാനും ശുദ്ധീകരിക്കാനും കൊണ്ടു പോയതില്‍ 769 സ്വര്‍ണ്ണപാത്രങ്ങള്‍ നഷ്ടമായിട്ടുണ്ട് . 1990 മുതല്‍ 2002 വരെയുള്ള കാലയളവില്‍  നിയമ വിരുദ്ധമായി ഏഴ് തവണയാണ് നിലവറ തുറന്നിട്ടുണ്ടെന്ന് കണ്ടെത്തി. നിലവറയില്‍ സൂക്ഷിച്ചു വെച്ചിരുന്ന സ്വര്‍ണ്ണ പാത്രങ്ങള്‍ക്കെല്ലാം പണ്ടുമുതലേ നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. ഉത്സവങ്ങള്‍ക്ക് 1000 നമ്പര്‍ വരെ രേഖപ്പെടുത്തിയിട്ടുള്ള പാത്രങ്ങളാണ് പുറത്തെടുത്തിരുന്നത്. പിന്നീട് പാത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ 1988 നമ്പര്‍ വരെ രേഖപ്പെടുത്തിയ പാത്രങ്ങള്‍ കണ്ടെത്തിയിരുന്നു. 


ഇതില്‍ നിന്ന് ആഭരണത്തിനായ് 822 സ്വര്‍ണ്ണ ഉരുക്കിയിരുന്നു. ബാക്കി 1166 പാത്രങ്ങള്‍ കാണേണ്ട സ്ഥാനത്ത്  ഇപ്പോള്‍ വെറും 397 പാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. 186 കോടി രൂപ വിലമതിക്കുന്ന  769 സ്വര്‍ണ്ണപാത്രങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സാമ്പത്തിക വരവുകളെ കുറിച്ച് ക്ഷേത്രത്തില്‍ കൃത്യമായ് രേഖപ്പെടുത്തുന്നില്ല. 2009 മുതല്‍ വഴിപാടായ് ലഭിച്ചിട്ടുള്ള 14 ലക്ഷം വില വരുന്ന സ്വര്‍ണ്ണത്തെക്കുറിച്ചുള്ള രേഖകളൊന്നുമില്ല. അന്വേഷണ സംഘവുമായ് ക്ഷേത്ര അധികൃതര്‍ സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.