`മലയാളികൾക്ക് പ്രിയം റമ്മിനോട്`; ക്രിസ്മസ് ദിനത്തിൽ മലയാളി കുടിച്ച് തീർത്തത് 89.52 കോടിയുടെ മദ്യം
ഏറ്റവും കൂടുതൽ വിൽപ്പന കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് നടന്നത്.68.40 കോടിയുടെ മദ്യമാണ് കൊല്ലത്ത് മാത്രമായി വിറ്റത്.
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ മലയാളി കുടിച്ച് തീർത്തത് 89.52 കോടിയുടെ മദ്യം.ഏറ്റവും കൂടുതൽ വിൽപ്പന കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് നടന്നത്.68.40 ലക്ഷത്തിന്റെ മദ്യമാണ് കൊല്ലത്ത് മാത്രമായി വിറ്റത്.രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റ് ആണ്. ഇവിടെ വിറ്റഴിച്ചത് 65.07 ലക്ഷത്തിന്റെ മദ്യം.ഇരിങ്ങാലക്കുട ബെവ്കോ ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്തുള്ളത്61.41 ലക്ഷത്തിന്റെ മദ്യമാണ് ഇരിങ്ങാലക്കുടയിൽ വിറ്റത്.
കഴിഞ്ഞ വർഷം ഇതേ ദിവസം 90.03 കോടിയുടെ മദ്യമായിരുന്നു വിറ്റത്.ഈ വർഷത്തെ കണക്കിൽ നേരിയ കുറവ് മാത്രമാണ് ഉള്ളത്. 229.80 കോടി രൂപയുടെ മദ്യമാണ് ആഘോഷ ദിവസങ്ങളിൽ വിറ്റത്.
കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ വിറ്റത് 215 .49 രൂപയുടെ മദ്യവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...