അടിമാലിയില്‍ ഒന്‍പതു വയസുകാരനെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്‌ററിലായ അമ്മ സെലീനയെ  പതിനാല് ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു. ദേവീകുളം കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. കഞ്ചാവ് കേസില്‍ ജയിലില്‍ കഴിയുന്ന സെലീനയുടെ ഭര്‍ത്താവ് നസീറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തെക്കുറിച്ച വിശദമായ അന്വേഷണം വേണമെന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചെറുതേണിയിലെ ഷെല്‍റ്റര്‍ഹോമില്‍ നിന്ന് അടിമാലി എസ്‌.ഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘം സെലീനയെ കസ്റ്റഡിലെടുത്തത്.


അടിമാലിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് സെലീനയെ കൂമ്പന്‍പാറയിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്.കുട്ടിയെ കുരങ്ങ് മാന്തിയതാണെന്ന മൊഴി സെലീന വീണ്ടും ആവര്‍ത്തിച്ചു.തുടര്‍ന്നാന്ന് ദേവികുളം കോടതിയില്‍ ഹാജരാക്കിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സെലീനയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. അതേസയമം നൗഫലിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.