തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർ കോവിഡ് വാക്സിൻ (Covid Vaccine) എടുക്കുന്നതിനായി മുന്നോട്ട് വരുന്നുണ്ടെങ്കിലും വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്നവരും കേരളത്തിലുണ്ട്. ഇത് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ ആരോ​ഗ്യ വകുപ്പ് (Health Department) നടത്തിയ പഠനത്തിലൂടെ വ്യക്തമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ രണ്ടര മാസത്തിനിടെ കേരളത്തിൽ കോവിഡ് (Covid 19) ബാധിച്ച് മരിച്ചവരിൽ 90 ശതമാനം പേരും ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവരാണെന്ന് ആരോ​ഗ്യവകുപ്പിന്റെ പഠനത്തിൽ കണ്ടെത്തി. ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയശേഷം, ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിൽ വാക്സീൻ എടുത്തിരുന്നത് 905 പേർ (9.84%) മാത്രമാണ്.


Also Read: Kerala COVID Update : വീണ്ടും 30,000ത്തിലേക്കെത്തി സംസ്ഥാനത്തെ കോവിഡ് കണക്ക്, TPR രണ്ട് ശതമാനത്തോളം ഉയർന്നു


 


ഇത് ആദ്യമായാണ് വാക്സീൻ എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. 45 വയസ്സിനു മുകളിലുള്ള 92% പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയെന്നാണ് സർക്കാരിന്റെ കണക്കെങ്കിലും പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേർ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്നും ഇവർ ജാഗ്രത പാലിക്കണമെന്നുമുള്ള സൂചന കൂടിയാണ് ഈ റിപ്പോർട്ട്.


വാക്സീൻ എടുത്തശേഷം കോവിഡ് വന്നു മരിച്ചവരിൽ ഏതാണ്ട് 700 പേർ ഒരു ഡോസ് മാത്രം എടുത്തവരാണ്. മരിച്ചവരിൽ ഏതാണ്ട് 200 പേരാണ് 2 ഡോസും എടുത്തിരുന്നത്. ഇവരിൽ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരായിരുന്നുവെന്നാണ് വിലയിരുത്തൽ.


Also Read: COVID 19 Suicide : കോവിഡ് ബാധിക്കുമെന്ന പേടിയെ തുടർന്ന് കൊല്ലത്ത് യുവാവ് തൂങ്ങി മരിച്ചു


 


ഡെൽറ്റ വകഭേദം (Delta Variant) മൂലം രോഗവ്യാപനം തീവ്രമായ ഈ കാലയളവിൽ ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത് തൃശൂർ ജില്ലയിലാണ്. 1021 പേരാണ് രോ​ഗം ബാധിച്ച് ജില്ലയിസൽ മരിച്ചത്. ഇതിൽ ഒരു ഡോസ് വാക്സീനെങ്കിലും എടുത്തത് 60 പേർ മാത്രമായിരുന്നു. പാലക്കാട്ടു മരിച്ച 958 പേരിൽ ഒരു ഡോസ് വാക്സീൻ എടുത്തിരുന്നത്‌ 89 പേർ മാത്രം. 


വാക്സീൻ (Vaccine) എടുത്തശേഷം അൻപതിലേറെപ്പേർ മരിച്ച മറ്റു ജില്ലകൾ (Districts)– എറണാകുളം 81, കോഴിക്കോട് 74, മലപ്പുറം 73, പത്തനംതിട്ട 53. രണ്ടു ഡോസും എടുത്തശേഷം മരിച്ചവർ ഓരോ ജില്ലയിലും ശരാശരി 15 മാത്രം. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഗുരുതര രോഗങ്ങളുള്ളവരുമായ 9 ലക്ഷത്തോളം പേർ വാക്സീൻ എടുക്കാൻ തയാറാകുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.