കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും പന്ത്രണ്ടുകാരന് ഗുരുതരമായി പൊള്ളലേറ്റു
മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസക്കി്നനുവരാണ് ഇവര്. വാടക കോട്ടേഴ്സ്ന് മുകളിൽ കളിക്കുന്നതിനിടെയായിരുന്നു കുട്ടിക്ക് അപകടം പറ്റിയത്.
കോഴിക്കോട്: കുറ്റിക്കാട്ടൂർ ആനകുഴിക്കരയിൽ കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും പന്ത്രണ്ടുകാരന് ഗുരുതരമായി പൊള്ളലേറ്റു. മുബാസിൻ്റ മകൻ മാലിക്കിനാണ് ഷോക്കേറ്റത്. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസക്കി്നനുവരാണ് ഇവര്. വാടക കോട്ടേഴ്സ്ന് മുകളിൽ കളിക്കുന്നതിനിടെയായിരുന്നു കുട്ടിക്ക് അപകടം പറ്റിയത്.
ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട് മാലിക്കിന്. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് സംഭവം താഴെ ഉണ്ടായിരുന്നവർ അറിയുന്നത്. വീട്ടുകാർ മുകളിലെത്തിയപ്പോൾ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടെറസിൽ വീണു കിടക്കുകയായിരുന്നു മാലിക്ക്. 2 മീറ്റർ മാത്രം അകലമാണ് ടെറസിൻ്റെ മുകളിൽ നിന്നും വൈദ്യുതി ലൈനിലേക്ക്. കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന വയർ കഷണം കളിക്കുന്നതിനിടയിൽ ലൈനിൽ തട്ടിയതാണ് ഷോക്കേൽക്കാൻ കാരണം എന്നാണ് സൂചന.