തിരുവനന്തപുരം: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിൽ എന്നയാളാണ് പിടിയിലായത്. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി മലയാളിയാണെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾക്കെതിരെ മുമ്പും പോലീസ് കേസ് എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതി നാട്ടുകാരനല്ലെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയാണെന്നും സൂചന ലഭിച്ചിരുന്നു. ആലുവ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ പരിധിയിലും മധ്യ കേരളത്തിലും പ്രതിക്കായി പരിശോധന നടത്തിയിരുന്നു. പാറശാല പോലീസിലാണ് പ്രതിക്കെതിരെ നേരത്തെ തന്നെ കേസ് ഉള്ളത്. ഇയാൾ നിരവധി മോഷണ കേസുകളിലും പ്രതിയാണ്. ഒന്നര വർഷം മുമ്പ് മാനസിക രോഗിയായ വീട്ടമ്മയെ പീഡിപ്പിച്ചതായും കേസുണ്ട്. 


ALSO READ: തിരുവനന്തപുരത്ത് വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ


ആലുവയിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇന്ന് പുലർച്ചെ പുറത്ത് വന്നത്. വീട്ടിൽ ഉറങ്ങി കിടന്ന എട്ട് വയസുകാരിയെ പുലർച്ചെ രണ്ട് മണിയോടെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി കുട്ടിയുമായി പോകുന്നത് അയൽവാസി കാണുകയും ഉടൻ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തിയത്.


നാട്ടുകാർ കുട്ടിയുമായി തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് വീട്ടുകാർ പോലും വിവരം അറിയുന്നത്. സംഭവ സമയത്ത് കുട്ടിയുടെ വീട്ടിൽ അമ്മയും സഹോദരിമാരും മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. പെൺകുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടു പോയി ബാലത്സഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.