തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നാലാമത്തെ കപ്പലും തീരം തൊട്ടു. ഇതോടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ ആകെ എണ്ണം 15 ആയി.  ഇന്ന് രാവിലെ 11.18 ഓടെയാണ് ചൈനീസ് കപ്പലായ ഷെൻ ഹുവാ 15 വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. 2 മെഗാമാക്സ് എസ് ടി എസ് ക്രയിനുകളും 3 യാർഡ് ക്രയിനുകളുമായാണ് ഷെൻ ഹുവ 15 വിഴിഞ്ഞത്ത് എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രയിനുകൾ ഇറക്കുമെന്നാണ് ലഭിക്കുന്ന വിവരം. 17 ക്രയിനുകൾ കൂടി ഉടൻ തുറമുഖത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഹാവൂ... ചെറിയ ഒരു ആശ്വാസം; ഇന്ന് സ്വർണത്തിന്റെ വില കൂടിയില്ല


കൊച്ചി കപ്പൽ ശാലയിലും ഇനി കുഞ്ഞിമംഗലം പെരുമ ഉയർന്നു പൊങ്ങും.


കണ്ണൂർ കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമത്തിൽ നിന്ന് മറ്റൊരു പെരുമ കൂടി ഉയരുകയാണ്.കൊച്ചി കപ്പൽ നിർമ്മാണശാലയിലേക്കുള്ള 32 അടി ഉയരവും 8 ടൺ ഭാരവുമുള്ള ലോഹ ശില്പം ഒരുക്കുന്നത് ഇവിടെ നിന്നാണ്.കപ്പൽശാലയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ടെറാമാരിസ് എന്ന് പേരിട്ട ശില്പം സ്ഥാപിക്കുന്നത്.ടെറ മാരിസ് എന്ന ഗ്രീക്ക് വാക്കിന് കടലിൽ നിന്നുയർന്ന നിലം എന്നാണർത്ഥം.800 വർഷത്തിലേറെ പഴക്കമുള്ള വെങ്കല പൈതൃക ഗ്രാമമായ കുഞ്ഞിമംഗലത്ത് പരമ്പരാഗത രീതിയിലാണ് ശില്പികളുടെ കൂട്ടായ്മയിൽ നിർമ്മാണം പുരോഗമിക്കുന്നത്.


12 അടി നീളവും 8 അടി വീതിയും അഞ്ചടി ഉയരവും വരുന്ന കരിങ്കൽ തറയിൽ ഒന്നരയടി വ്യാസമുള്ള ലോഹ ഗോളത്തിലാണ് എൻജിനീയറിങ് മികവിൽ ശില്പം നിർമ്മിക്കുന്നത്.ഗോളത്തിനു മുകളിൽ അർദ്ധഗോള രൂപത്തിൽ ഭൂമി,തുടർന്ന് കടലിന്റെ പ്രതീകമായി മറ്റൊരു അർദ്ധഗോളം, പിന്നെ തിരമാലയും അതിൽ നങ്കൂരമിട്ടു നിൽക്കുന്ന കപ്പലുമാണ് ശിൽപത്തിന്റെ ഭാഗങ്ങൾ. ഇവ പ്രത്യേകം നിർമ്മിച്ചു സ്ഥാപിക്കുമ്പോൾ കൂട്ടിച്ചേർക്കുകയാണ് ചെയ്യുക. ഷിപ്പിയാർഡിന്റെ സാങ്കേതിക മികവിന്റെ പ്രതിഫലനം കൂടിയാണ് ടെറാമാരിസ് ശില്പം.സ്റ്റീൽ ചെമ്പ് ഓട് എന്നിവ കൊണ്ടാണ്.നിർമ്മാണം സ്റ്റീലുമായി ബന്ധപ്പെട്ട പണികൾ സി ഉത്തമൻ,വി വി വിജയൻ,എസ് ശിവദാസൻ എന്നീ ശില്പികളുടെ നേതൃത്വത്തിൽ നാലുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്. കൊത്തുപണികൾ ലോഹ കലാകാരന്മാരായ വി വി രാധാകൃഷ്ണൻ,വിഎസ് രാജൻ, അനിൽ ചെങ്ങളേത് എന്നിവരുടെ മേൽനോട്ടത്തിൽ ആണ് ചെയ്യുന്നത്.


ലോഹ ഗോളം കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമം സെക്രട്ടറി കൂടിയായ പി വത്സന്റെ നേതൃത്വത്തിൽ വിവി ശശിധരൻ പി രവി കെ വി രാജൻ എന്നിവർ  ചേർന്നാണ് തയ്യാറാക്കുന്നത്. ഈ ആഴ്ച പണി പൂർത്തീകരിച്ചു ജനുവരി ആദ്യവാരം കൊച്ചിയിലേക്ക് കൊണ്ടുപോകാനാണ് നിലവിൽ ഉദ്ദേശിക്കുന്നത്. 2022ൽ അമ്പതാം വാർഷിക ആഘോഷ ചടങ്ങിൽ കേന്ദ്രമന്ത്രി സർദാനന്ദ സോനാവാൾ ആണ് ലോഹ ശില്പ രൂപകല്പനയുടെ ഡിജിറ്റൽ വീഡിയോ പ്രകാശനം ചെയ്തത്.ശില്പം രൂപകൽപ്പന ചെയ്തത് ആലുവ സ്വദേശി മരപ്രഭു രാമചന്ദ്രൻ ആണ്.ആയിരത്തിലേറെ വർഷം നിലനിൽക്കുന്ന ഈ ലോഹശില്പം ഭാരതീയ ശില്പി കലക്കും കേരളത്തിനും അഭിമാനകരമായിമാറും



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.