പാലക്കാട്: ആറ് മാസം മുമ്പ് കാണാതായ സ്വർണവള ഉടമയെ തിരിച്ചേൽപ്പിച്ച് ഹരിത കർമ്മ സേനാം​ഗം മാതൃകയായി. മുസ്തഫ എന്നയാളിന്റെ വീട്ടിൽ നിന്ന് കാണാതായ സ്വർണവളയാണ് പാലക്കാട്‌ തൃക്കടീരി ആറ്റാശേരി സ്വദേശി ബിന്ദു എന്ന ഹരിത കർമ്മ സേനാംഗം തിരിച്ചേൽപ്പിച്ചത്. മാലിന്യത്തിനൊപ്പം സ്വർണവള ഉൾപ്പെട്ടത് വീട്ടുകാർ പോലും കണ്ടിരുന്നില്ല. എന്നാൽ ഇത്‌ ശ്രദ്ധയിൽ പെട്ടയുടൻ തന്നെ ബിന്ദു ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. മാതൃകയായ ഇടപെടലിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഹരിത കർമ്മ സേനാം​ഗം ബിന്ദുവിനെ അഭിനന്ദിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‍ർണരൂപം


ബിന്ദുവേച്ചിയാണ്‌ ഇന്നത്തെ സൂപ്പർ താരം. ആറുമാസം മുൻപ്‌ കാണാതായ, നഷ്ടപ്പെട്ടു എന്ന് കരുതി ഏവരും ഉപേക്ഷിച്ച സ്വർണ്ണവള കണ്ടെത്തി ഉടമയെ തിരിച്ചേൽപ്പിച്ചാണ്‌ ബിന്ദുവേച്ചി നാടിന്റെ സ്റ്റാറായത്‌. പാലക്കാട്‌ തൃക്കടീരി ആറ്റാശേരി സ്വദേശിയാണ്‌ ബിന്ദു എന്ന ഈ ഹരിത കർമ്മ സേനാംഗം. മുസ്തഫ എന്നയാളിന്റെ വീട്ടിൽ നിന്ന് ഹരിത കർമ്മസേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു. പരിശോധിച്ചപ്പോഴാണ്‌ ഒന്നര പവന്റെ സ്വർണവള കിട്ടിയത്‌. ഈ ആഭരണം കാണാതായിട്ട്‌ ആറുമാസം കഴിഞ്ഞിരുന്നു. മാലിന്യത്തിനൊപ്പം ഇതുൾപ്പെട്ടത്‌ വീട്ടുകാർ പോലും കണ്ടിരുന്നില്ല. എന്നാൽ ഇത്‌ ശ്രദ്ധയിൽ പെട്ടയുടൻ തന്നെ ബിന്ദുവേച്ചി ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. ബിന്ദുവേച്ചിയുടെ സ്വർണ്ണത്തിളക്കമുള്ള ഈ സത്യസന്ധതയെ തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി അഭിനന്ദിക്കുകയാണ്‌. 


ALSO READ: കേരളത്തിലെ മദ്രസകളിൽ ഇനി ശാസ്ത്രവും പഠിപ്പിക്കും; പ്രചോദനമായത് ഇന്ത്യയുടെ ബഹിരാകാശ വിജയങ്ങൾ 



സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പര്യായങ്ങളായി മാറുന്ന നമ്മുടെ ഹരിത കർമ്മ സേനാംഗങ്ങളുടെ ഇത്തരം കൃത്യങ്ങൾ പരിചയപ്പെടുത്തുന്നത്‌ സന്തോഷവും അഭിമാനകരവുമാണ്‌. നാടിന്റെ സംരക്ഷകരാണ്‌ ഹരിത കർമ്മ സേനക്കാരെന്ന് പറഞ്ഞാൽ പോലും അത്‌ ഒട്ടും അധികമാകില്ല. മാലിന്യം ശേഖരിച്ച്‌ മാത്രമല്ല, സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും മാതൃകയായിക്കൂടി അവർ നാടിന്‌ മുതൽക്കൂട്ടാവുകയാണ്‌‌. ‌നാടിന്റെ ഈ സംരക്ഷകരെ, ശുചിത്വ സൈന്യത്തെ നമുക്ക്‌ ചേർത്തുപിടിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.