ഇടുക്കി: കോഴിമലയിൽ  ശക്തമായ മഴയെ തുടർന്ന് വീട്  പൂർണ്ണമായി തകർന്നു വീണു. കോഴിമല  കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീടാണ് കനത്ത മഴയെ തുടർന്ന് തകർന്നു വീണത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവ സമയത്ത് കുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇവർ  ഓടി രക്ഷപെട്ടു.രണ്ടു ദിവസങ്ങളായി തുടരുന്ന മഴ രാവിലെ മുതൽ കൂടുതൽ ശക്തി പ്രാപിച്ചതോടെയാണ് കാഞ്ചിയാറിൽ വീട് നിലം പതിച്ചത്. അടുക്കളയുടെ  ഭാഗം തകർന്നു വീണതോടെ കുടുംബാംഗങ്ങൾ പുറത്തേക്ക് ഇറങ്ങി. 


ALSO READ: ഗൂ​ഗിൾ മാപ്പിനും വഴി തെറ്റും; നിർദ്ദേശങ്ങളുമായി പോലീസ്


തുടർന്ന് വീട് പൂർണമായും തകർന്നു വീഴുകയായിരുന്നു.മഴയിൽ വീടിന്റെ മേൽക്കൂരയും ഭിത്തികളും പൂർണമായും നിലംപതിച്ചു. വീട്ടിലെ ഉപകരണങ്ങൾ അടക്കം തകർന്നു. കട്ടപ്പന കാഞ്ചിയാർ മേഖലയിൽ മഴ ഇപ്പോഴും തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.