കോഴിക്കോട് ഫറൂഖില്‍ പഴയ പാലത്തിന് സമീപം ഗോഡൗണിൽ തീപിടുത്തം. ചെറുവണ്ണൂർ ഓയിൽ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.  വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. തിന്നര്‍ ടാങ്കിനു തീപിടിച്ചതോടെയാണ് കെട്ടിടമാകെ തീപടര്‍ന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോഡൗണില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറൂഖിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. 


പെരിന്തല്‍മണ്ണ സ്വദേശിയായ ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. നാലു മാസം മുമ്പാണ് ഫാക്ടറി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ