കോട്ടയം: കോഴിക്കൂട്ടില് കയറിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.  ഈരാറ്റ് പേട്ട അടുക്കത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ചെങ്ങഴശ്ശേരിൽ ജോബിൻ മാത്യുവിന്റെവീട്ടിലെ കോഴിക്കൂട്ടിലാണ്  കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിന് 15 കിലോയോളം തൂക്കം ഉണ്ട്. രാവിലെ ജോബിന്റെ ഭാര്യ കോഴിക്കൂട് തുറക്കാനായി എത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് സ്നേക്ക് റെസ്ക്യൂവറെ വിവരമറിയിച്ചു. മേലുകാവ് സ്വദേശിയായ ഷെൽഫി സ്ഥലത്തെത്തി കോഴിക്കൂടിന്റെ ഓട് പൊളിച്ച് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. ഒരു കോഴിയെ വിഴുങ്ങിയ പാമ്പ് 4 കോഴികളെ കൊന്നു. ജോബിൻ ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: സ്വയം ചികിത്സ വേണ്ട, പകർച്ചപ്പനികൾക്കെതിരെ ജാഗ്രത വേണം: 'മാരിയില്ലാ മഴക്കാലം' കാമ്പയിനുമായി ആരോ​ഗ്യവകുപ്പ്


ഭൂചലനം: ഡൽഹിയിലും ഉത്തരേന്ത്യയുടെ ചില ഭാ​ഗങ്ങളിലുമാണ് അനുഭവപ്പെട്ടത്


ന്യൂഡൽഹി: ഡൽഹി-എൻസിആറിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും തിങ്കളാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 1.30 ഓടെ ഉണ്ടായ ഭൂചലനം ഏതാനും നിമിഷങ്ങളോം നീണ്ടുനിന്നു. ജമ്മു കശ്മീരിലെ ഡോഡയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം ശക്തമായ ഭൂചലനത്തിന് കാരണമായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ചണ്ഡീഗഡ്, ജയ്പൂർ, ജമ്മു കശ്മീർ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. 


എന്നാൽ, എവിടെ നിന്നും നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്ലാമാബാദ്, ലാഹോർ തുടങ്ങിയ വിദൂര സ്ഥലങ്ങളിലും പാക്കിസ്ഥാനിലെ സമീപ പ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം ശക്തമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കഴിഞ്ഞ മാസത്തിന്റെ അവസാനത്തിലും ഡൽഹിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.