എ കെ ആന്റണിയ്ക്ക് ശസ്ത്രക്രിയ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്‍റണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ബുധനാഴ്ച വൈകിട്ട് കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ആന്‍റണിയെ ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ.
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്‍റണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ബുധനാഴ്ച വൈകിട്ട് കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ആന്‍റണിയെ ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ.
ആന്‍റണി നിലവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇന്ന് രാവിലെ ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.