പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാള്‍ തൂങ്ങി മരിച്ച നിലയില്‍
പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഒറ്റശേഖരമംഗലം വാളിയോട് സ്വദേശി അപ്പുനാടാര്‍ (68) ആണ് മരിച്ചത്.
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഒറ്റശേഖരമംഗലം വാളിയോട് സ്വദേശി അപ്പുനാടാര്‍ (68) ആണ് മരിച്ചത്.
പാട്ടക്കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഭൂവുടമ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം അപ്പുനാടാരെ മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മലയിന്‍കീഴില്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയില്‍ പൊലീസ് മര്‍ദ്ദിച്ചിരുന്നതായി അപ്പുനാടാര്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.