പത്തനംതിട്ട: സ്വകാര്യബസില്‍ വീണ്ടും ലൈംഗികാതിക്രമം.  പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായാത്. അടൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രാമധ്യേ ആണ് 17-കാരന് നേരേ മധ്യവയസ്‌കന്‍ അതിക്രമം കാട്ടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് ആൺകുട്ടി പരാതി നൽകിയത്. പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തതായും വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ആളെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അടൂരില്‍നിന്ന് ബുധനാഴ്ച രാവിലെ ബസില്‍ കയറിയ 17-കാരനാണ് യാത്രയ്ക്കിടെ സഹയാത്രികനിൽ നിന്നും ദുരനുഭവമുണ്ടായത്.  ബസിലെ ഏറ്റവും പിന്‍നിരയിലെ സീറ്റിലാണ് കുട്ടി ഇരുന്നിരുന്നത്. യാത്രയ്ക്കിടെ മധ്യവയസ്‌കനായ ഒരാള്‍ കുട്ടിയുടെ അടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ശരീരത്തില്‍ മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നും സ്വകാര്യഭാഗത്തേക്ക് കൈകടത്താന്‍ ശ്രമിച്ചെന്നുമാണ് ആണ്‍കുട്ടിയുടെ പരാതി. അതിനിടയിൽ ഇയാളുടെ  അതിക്രമം 17-കാരന്‍ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.


ALSO READ: കോഴിക്കോട് ബീച്ചിൽ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷൻ നേതാവും സംഘവും പിടിയില്‍


തുടര്‍ന്ന് കുട്ടി ബഹളംവെയ്ക്കുകയും ബസ് പോലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മധ്യവയ്‌സകന്‍ ഇതിനിടെ ബസില്‍നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. പോക്‌സോ വകുപ്പകളടക്കം ചുമത്തി സംഭവത്തില്‍ കൊടുമണ്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. വീഡിയോദൃശ്യങ്ങളും പരാതിയിലെ വിവരങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ പ്രതിയുടെ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്നവിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.