ആലപ്പുഴ: ആലപ്പുഴയിൽ സിവിൽ പോലീസ് ഓഫീസറുടെ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടത്തി. മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം. ആലപ്പുഴയിലെ കുന്നുംപുറത്തുള്ള പോലീസ് ക്വാർട്ടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിപിഒ റെനീസിന്റെ ഭാര്യ നജ്ല (28) മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. ഒന്നര വയസുകാരിയെ ബക്കറ്റിലെ  വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. അഞ്ച് വയസുകാരിയെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ച് കൊന്നതായും പോലീസ് പറയുന്നു. തൂങ്ങി മരിച്ച നിലയിലാണ് അമ്മയെ കണ്ടെത്തിയത്.   നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയെത്തിയ റെനീസാണ് സംഭവം കാണുന്നത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.ഭർത്താവ് റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ