കോഴിക്കോട്: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനം നാടെങ്ങും വിപുലമായി ആഘോഷിക്കുമ്പോൾ ഓർമ്മകളിൽ നിറയുകയാണ് കോഴിക്കോട് നയനാർ ബാലികാ സദനം. ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന ഇവിടുത്തെ സ്മൃതി മണ്ഡപത്തിൽ മുടങ്ങാതെ തെളിയുന്നുണ്ട് നന്മയുടെ പ്രകാശം.


COMMERCIAL BREAK
SCROLL TO CONTINUE READING

1921 ഇൽ മലബാർ കലാപത്തിന്റെ ഗുരുതര സാഹചര്യത്തിലാണ് മഹാത്മാഗാന്ധി വാരിക്കര റൈരു  നായനാർ എന്ന വി ആർ നായനാരെ കോഴിക്കോട്ടേക്ക് അയക്കുന്നത്. കലാപത്തിന്റെ സാഹചര്യവും വ്യാപനവും അറിയുന്നതിന് ആയിരുന്നു ഈ നിയോഗം. 

Read Also: Kodiyeri Balakrishnan: കോടിയേരിക്ക് വിട നൽകാനൊരുങ്ങി കേരളം; സംസ്കാരം നാളെ പയ്യാമ്പലത്ത് [Live]


എന്നാൽ കലാപത്തിന് ശേഷവും മലബാറിൽ ഒറ്റപ്പെട്ടുപോയ ബാലികമാരെ സംരക്ഷിക്കുന്നതിനായി നായനാർ ഇവിടെ തുടർന്നു. അനാഥരായ നിരവധി ബാലികമാർക്ക് ജീവിതം നൽകിയിട്ടുണ്ട് ഈ ബാലികാസദനം. ‌നായനാരുടെ ബാലികാ സദനം സന്ദർശിക്കണമെന്ന ആഗ്രഹം നടക്കാതെയാണ് 1948 ജനുവരി 30 ന് ഗാന്ധിജി കൊല്ലപ്പെടുന്നത്. 


ആ ആഗ്രഹത്തിന്റെ ബാക്കിപത്രമായാണ്  അദ്ദേഹത്തിന്റെ മരണശേഷം  ചിതാഭസ്മം കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ഈ ബാലിക സദനത്തിൽ സൂക്ഷിച്ചിരിക്കുന്നത്.  ബാലികാ സദനം എന്നതിനപ്പുറത്തേക്ക് വളർന്ന വികസിച്ച ഈ സദനം ഇന്ന് ഭിന്നശേഷിക്കാരായ നിരവധി കുട്ടികൾക്ക് ആശ്രയമായി മാറുകയാണ്.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.