തിരുവനന്തപുരം: ഗര്‍ഭിണിയായ പൂച്ചയെ തൂക്കിക്കൊന്നു; മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന്‍ കേരള പോലീസ് കേസെടുത്തു. പൂച്ചയുടെ ജഡം പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്താണ് സംഭവം. മദ്യപാനവും ചീട്ടുകളിയും പതിവായി നടക്കുന്ന ക്ലബ്ബിന് സമീപമുള്ള ഒരു വീടിന്‍റെ മതിലിനോട് ചേര്‍ന്നാണ് ഗര്‍ഭിണിയായ പൂച്ചയെ തൂക്കി കൊന്ന നിലയില്‍ കണ്ടെത്തിയത്. മൃഗസ്നേഹിയായ പാര്‍വതി മോഹനന്‍ ഈ ചിത്രങ്ങളടക്കം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വിവാദമായി. പാര്‍വതി മോഹനന്‍റെ പരാതിയില്‍ ആദ്യം കേസ് എടുക്കാതിരുന്ന വഞ്ചിയൂര്‍ പോലീസ്, സംഭവം വിവാദമായതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.


തെരുവുനായകളും പൂച്ചകളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി പറയുന്നവര്‍ ഇതു കൂടി ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് പൂച്ചയുടെ ചിത്രം സഹിതമാണ് പാര്‍വതി ഫെയ്‌സ്ബുക്കില്‍ വിഷയം പോസ്റ്റ് ചെയ്തിരിക്കുന്നത്.


മൃഗങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നതിനെതിരെയുള്ള IPC 429-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.