വടകരയില്‍ ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ വച്ചു
കോഴിക്കോട്∙ വടകരയിൽ തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി കടന്നുപോകുന്ന സമയത്ത് റെയിൽവേ ട്രാക്കിൽ സ്കൂട്ടർ വെച്ചു. ചൊവ്വാഴ്ച രാത്രി 11 മണിക്കാണു സംഭവം. ട്രെയിൻ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. ട്രാക്കിനു സമീപത്തെ വീട്ടിലുണ്ടായിരുന്ന ബൈക്കിനും അക്രമികള്‍ തീവച്ചിട്ടുണ്ട് സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നു