തിരുവനന്തപുരം: ദക്ഷിണ വ്യോമസേന ആസ്ഥാനത്തിൻ്റെ സ്ഥാപക ദിനത്തിൻ്റെ 40-ാം വാർഷികം ഈ വർഷം ആഘോഷിക്കുകയാണ്. ഇതിൻ്റെ  ഭാഗമായി പുതിയ യുദ്ധ വിമാനങ്ങൾ ഉൾപ്പെടെയുള്ള വിമാനങ്ങളുടെയും ആയുധങ്ങളുടെയും പ്രദർശനം ഇന്ന് വൈകിട്ട് 4:30ന് ശംഖുമുഖം വ്യോമസേനാ ടാർമാക്കിൽ നടന്നു. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (തേജസ്), സുഖോയ്-30 MKI, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) സാരംഗ്, ആവ്‌റോ എയർക്രാഫ്റ്റ്, രോഹിണി റഡാർ, ഐജിഎൽഎ, ഗരുഡ് സ്പെഷ്യൽ ഫോഴ്‌സ് ടീം തുടങ്ങിയ വിവിധ വ്യോമസേനാ വിമാനങ്ങളുടെയും, യുദ്ധ ഉപകരണങ്ങളുടെയും പ്രദർശനം സ്റ്റാറ്റിക് ഡിസ്‌പ്ലേയിൽ ഉണ്ടായിരുന്നു. 


ALSO READ: മാനവീയം വീഥി തുറന്നു; തിരുവനന്തപുരം ന​ഗരത്തിനുള്ള ഓണസമ്മാനമെന്ന് മുഹമ്മദ് റിയാസ്


ദക്ഷിണ വ്യോമസേനയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള സുപ്രധാന പ്രവർത്തനങ്ങളും മാനുഷിക സഹായവും ദുരന്ത നിവാരണ ദൗത്യങ്ങളും ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു. കൂടാതെ, തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ ഉപകരണങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. യുവതലമുറയെ പ്രചോദിപ്പിക്കാനായി ആദ്യമായി എയർഫോഴ്‌സ് പാരാ ഹാൻഡ് ഗ്ലൈഡർ തിരുവനന്തപുരത്ത് എത്തിച്ചു.   


കൂടാതെ, വൈകുന്നേരം 6.30 മുതൽ ശംഖുമുഖം ബീച്ചിൽ എയർഫോഴ്സ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കും. ഇന്ത്യൻ എയർഫോഴ്‌സിന്റെ കഴിവ് പ്രകടിപ്പിക്കാനും ഇന്ത്യൻ എയർഫോഴ്‌സിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കാനുമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.