പ്രകൃതി രമണീയമായ പുലിയൂർ ഗ്രാമത്തിലെ കാർഷിക ഗ്രാമത്തിലാണ് എന്‍റെ ജനനം. മനുഷ്യരാലും പക്ഷിമൃഗാദികളാലും സുന്ദരമാണ് പുലിയൂർ. സ്നേഹനിധികളായ മാതാപിതാക്കൾ,അച്ഛൻ ആയൂർവേദ വൈദ്യനായിരുന്നു.  അക്കാലത്ത് വിഷുവിന് കിട്ടുന്നത് കൈനീട്ടങ്ങളായിരുന്നു. ഇന്നത്തെപ്പോലെ കൈനേട്ടങ്ങളല്ല. പണ്ട് ആകാശവാണി മാത്രമേയുണ്ടായിരുന്നുളളൂ. ഇന്ന് ചാനലുകളുടെ എണ്ണം കൂടി. വിഷു എന്ന ഉത്സവത്തിന് പ്രാധാന്യം കൂടി വരികയാണ്. അന്ന് 10 പേർ പരസ്പരം അറിഞ്ഞിരുന്ന സ്ഥാനത്ത് ഇന്ന് നിരവധിപേർ ആയിരിക്കുന്നു. പണ്ട് മുതലേ പാട്ടുകൾ ഹൃദ്യസ്ഥമാക്കുമായിരുന്നു. വാക്കിന് വേണ്ടി കുഞ്ഞുന്നാളിൽ കരയാറുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

37 വർഷം മുൻപ് എഴുതിയതാണ് ഏതിരവിൻ കവിത. നമുക്ക് വർഷങ്ങൾക്ക് മുൻപ് ഇതേ കല്ലിൽ ഇരുന്ന് നിരവധി പേർ പാടിയിട്ടും സംസാരിച്ചിട്ടും ഉണ്ടാവും. മനുഷ്യന്‍റെ മഹായാത്ര അന്തമില്ലാത്തതാണ്. ഇനി എത്രയോ കോടി വർഷം മനുഷ്യർ ഇവിടെ ജീവിക്കും. വിത്തും കൈക്കോട്ടും എടുത്താണ് മനുഷ്യൻ വളർന്നത്. എവിടെയോ നമുക്ക് വേണ്ടി അദ്ധ്വാനിക്കുന്നത് ലക്ഷക്കണക്കിന് സഹോദരങ്ങളാണ്. അവരുടെ ശക്തിയാണ് നമ്മളിലേക്ക് പകർന്ന് തരേണ്ടത്.

Read Also: Vishu 2022 സഹപാഠിയും സുഹൃത്തുമായ ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടവുമായി എം.എം.ഹസൻ


കൊറോണ നമുക്ക് വലിയ പാഠങ്ങളാണ് പഠിപ്പിച്ചത്. അടുത്ത് നിൽപോരനുജനെ നോക്കാൻ അക്ഷികളില്ലാത്തോർക്ക് അരൂപി ഈശ്വരൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം എന്ന് കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ മഹാകവി ഉളളൂർ പാടി. കൊറോണ പഠിപ്പിച്ച മറ്റൊരു പാഠം കൂടിയുണ്ട്.പരിചിതർ വന്നാൽ പോലും നമുക്ക് പേടിയാണ്.പണമില്ലെങ്കിൽ പിണം. എന്നാൽ കൊറോണ വന്നതോടെ പണമുണ്ടെങ്കിലും പിണം. ഇനി ഇത്തരത്തിലുളള മഹാമാരി വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. 


ഇപ്പോൾ റഷ്യയിലും ഉക്രൈയിനിലും ഭീകരമായിട്ടുളള യുദ്ധം നടക്കുകയാണ്. ഒരു മഹാമാരി നമുക്ക് വന്നുകൂടായ്കയില്ല.ദു:ഖങ്ങളാണ് എല്ലാവരേയും പല പാഠങ്ങളും പഠിപ്പിച്ചത്. വലിയ ആളുകളെപ്പോലും കൊറോണ ബാധിച്ചു. ഇന്ന് കൊറോണ നിയന്ത്രണവിധേയമായി. മലയാളി എന്ന നിലയിൽ അഭിമാനിക്കാവുന്ന രീതിയിലേക്ക് നാം എത്തി. കവിത എഴുതാൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ല. കവിതകൾ തിരുത്തി എഴുതാറില്ല. ആവശ്യമില്ലാത്ത ആശങ്കകളിൽ നിന്നും സൃഷ്ടി കർത്താവ് മാറി നിൽക്കണം.


ദീര്‍ഘകവിതകൾ എഴുതാൻ ഇളം തലമുറ പരിശീലിക്കണം.വലുത് കണ്ടവരാണ് നമ്മൾ. 2 വർഷമായി സിനിമാ പ്രോജക്ടുകൾ ഇല്ല. തരംഗിണിക്ക് വേണ്ടി നിരവധി പാട്ടുകൾ എഴുതി. ഏത് ധൂസര സങ്കൽപത്തിൽ വളർന്നാലും ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും മനസിലുണ്ടാവട്ടെ ഗ്രാമത്തിൻ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും അത് എല്ലാവരും മറക്കാതിരിക്കുക. ഈ അഭിമുഖത്തിന്റ പൂർണരൂപം താഴെയുളള ലിങ്കിൽ കാണാം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.