കണ്ണൂർ: കണ്ണൂർ ഇരിക്കൂറിൽ വെള്ളക്കെട്ടിൽ (Waterlogged) വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. പെടയങ്കോട് സ്വദേശി സാജിദിന്റെ മകൻ നസലാണ് മരിച്ചത്. സംസ്ഥാനത്ത് കനത്ത മഴ (Heavy rain) തുടരുകയാണ്. വിവിധ ജില്ലകളിൽ നാശനഷ്ടങ്ങളും മരണങ്ങളും (Death) റിപ്പോർട്ട് ചെയ്യുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം കളമശേരിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജ് ആണ് മരിച്ചത്. ഇന്ന് രാവിലെ കളമശേരി അപ്പോളോ ടയേഴ്‌സിന് മുന്നിലാണ് അപകടം സംഭവിച്ചത്.


ALSO READ: Mudslide | കനത്ത മഴയിൽ എറണാകുളത്ത് മണ്ണിടിച്ചിൽ; ഒരു മരണം


ലോറി ഡ്രൈവറായ തങ്കരാജ് മണ്ണിടിച്ചിലിൽ കുടുങ്ങുകയായിരുന്നു.  മണ്ണിടിച്ചിലിൽ തങ്കരാജിന്റെ ദേഹത്തേക്ക് വലിയ കല്ല് വന്ന് പതിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തങ്കരാജിനെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വിവിധ ജില്ലകളിൽ നാശനഷ്ടങ്ങളും ആളപായങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒഴുക്കിൽപ്പെട്ടുവെന്ന് സശയിക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാ​ഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകി.


ALSO READ: Heavy Rain in Trivandrum : തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു വീണു, രണ്ട് ട്രെയിനുകൾ റദ്ദാക്കി


മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധിക‍ൃതരുടെ  നിർദേശങ്ങൾക്കനുസരിച്ച് മാറിത്താമസിക്കണം. നദീതടങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണം.


തിരുവനന്തപുരത്ത് കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെ മാറ്റിപ്പാർപ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവർത്തനങ്ങളും നിരോധിച്ചു.


ALSO READ: Idukki Dam Opens : ഇടുക്കി ഡാം തുറന്നു, ഈ വർഷം ഇത് രണ്ടാം തവണയാണ് അണക്കെട്ട് തുറക്കുന്നത്


മണിക്കൂറിൽ 50 കിലോമീറ്റർ വേ​ഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തി. തെക്കൻ ജില്ലകളിൽ ഇന്ന് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.