ഇടുക്കി മൂന്നാറിൽ പുലി കറവ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. കന്നിമല ലോവർ ഡിവിഷനിൽ ശശികുമാറിൻ്റെ 5 വയസ് പൂർത്തിയായ പശുവിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതോടൊപ്പം മേയാൻ പോയ കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബുധനാഴ്ച രാവിലെയോടെ എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ മേയാൻപോയ കറവ പശുവിനെയാണ് രണ്ടോളം വരുന്ന പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ‘ജാതി സെൻസസ് തൻ്റെ ജീവിത ലക്ഷ്യം, ആർക്കും തടയാൻ സാധിക്കില്ല’; രാഹുൽ ഗാന്ധി


പശുവിനെ തുരത്തുന്നത് ശ്രദ്ധയിൽപ്പെട്ട ശശി പുലിയെ പിൻതുടർന്ന് ശബ്ദമുണ്ടാക്കി ഓടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാൽതെറ്റി കുഴിയിൽ വീണ പശുവിനെ പുലി കൊലപ്പെടുത്തുകയായിരുന്നു. ഇതോടൊപ്പം മേയാൻ പോയ കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.രണ്ടു മാസത്തിനിടെ 4ാം മത്തെ പശുവിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തുന്നത്. ചത്ത പശുക്കളെ പോസ്റ്റുമോർട്ടം നടത്തുന്നതിന് സർക്കാർ ഡോക്ടർമാർ മേഖലയിൽ എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.