Tiger: പുൽപ്പള്ളിയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ
Tiger spotted in Pulppally: സുരഭിക്കവലയിലെ ജനവാസ മേഖലയിലാണ് വീണ്ടും കടുവയിറങ്ങിയത്.
കൽപ്പറ്റ: വയനാട് പുൽപ്പള്ളി സുരഭിക്കവല ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി. മേഖലയിൽ പലതവണ കടുവയെ കണ്ടതോടെ വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടുവാ ഭീതിയിയിൽ പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്.
കഴിഞ്ഞ ദിവസം രാവിലെയാണ് കൊച്ചൂവീട്ടില്‍ ഷാജി വീടിന് സമീപത്ത് കടുവയെ കണ്ടത്. ഷാജിയെ കണ്ടയുടനെ കടുവ തോട്ടത്തിലേക്ക് ഓടി മറഞ്ഞു. തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും നനവില്ലാത്തതിനാൽ കാൽപ്പാടുകളും, മറ്റും കണ്ടെത്താനായില്ല.
ALSO READ: മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു
കഴിഞ്ഞ ഞായറാഴ്ചയും പ്രദേശത്ത് കടുവയെ കണ്ടിരുന്നു. കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാർക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ സുരഭിക്കവല, ഗ്രാമശ്രീക്കവല, ആലത്തൂര്‍, താന്നിത്തെരുവ് പ്രദേശങ്ങളില്‍ നിരവധിയാളുകളാണ് കടുവയെ നേരിൽ കണ്ടത്.
ക്ഷീര കർഷകർ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കടുവ ഭീതി തുടർന്നതോടെ പുലര്‍ച്ചെ കര്‍ഷകര്‍ക്ക് വീടിന് പുറത്തിറങ്ങുന്നതിനും, വിളവെടുപ്പ് സീസൺ ആയതിനാൽ കൃഷിപ്പണിക്കു തൊഴിലാളികളെയും കിട്ടാത്ത സ്ഥിതിയാണ്. മേഖലയിൽ തിരച്ചിൽ നടത്തിയ വനപാലകർ പ്രദേശത്ത് രണ്ട് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഭീതി പടർത്തിയ കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy