തന്നിലെ മൂല്യങ്ങളുടെ അടിത്തറയാണ് RSS, തന്‍റെ BJP പ്രവേശനത്തില്‍ ആശങ്കപ്പെടുന്നവര്‍ക്ക് മറുപടിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍
ഇന്ത്യ കണ്ട ഏറ്റവും മികച്ച സാങ്കേതികവിദഗ്ദ്ധനാണ് ഇ. ശ്രീധരൻ അല്ലെങ്കില്‍ എല്ലാവരും സ്നേഹത്തോടെ വിളിയ്ക്കുന്ന മെട്രോമാന്‍. ഇന്ത്യൻ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഏറെ നിര്‍ണ്ണായകമാണ്...
Kochi: ഇന്ത്യ കണ്ട ഏറ്റവും മികച്ച സാങ്കേതികവിദഗ്ദ്ധനാണ് ഇ. ശ്രീധരൻ അല്ലെങ്കില്‍ എല്ലാവരും സ്നേഹത്തോടെ വിളിയ്ക്കുന്ന മെട്രോമാന്‍. ഇന്ത്യൻ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഏറെ നിര്‍ണ്ണായകമാണ്...
താന്‍ ഏറ്റെടുത്ത് വിജയത്തിലെത്തിച്ച പദ്ധതികള്‍ മുഖേനയല്ലതെയും ഇ. ശ്രീധരൻ (E Sreedharan) ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. 88ാം വയസില്‍ അദ്ദേഹം നടത്തിയ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോള്‍ ദേശീയതലത്തിലും ചര്‍ച്ചാ വിഷയം.
ഇ. ശ്രീധരനെപ്പോലൊരു മഹദ് വ്യക്തി ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിക്കീഴില്‍ എത്തിച്ചേര്‍ന്നത് അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ ഏറെയാണ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ചവരും ഏറെയാണ്. എന്നാല്‍, തന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചും താന്‍ പിന്തുടരുന്ന മൂല്യങ്ങളും ആദര്‍ശങ്ങളും സംബന്ധിച്ചും അദ്ദേഹം തുറന്നു സംസാരിക്കുകയാണ് RSSമുഖപത്രമായ കേസരിയിലൂടെ.....
ചെറുപ്പം മുതല്‍ തന്നെ താന്‍ RSS അനുയായി ആയിരുന്നുവെന്നാണ് ഇ ശ്രീധരന്‍ പറയുന്നത്. കൂടാതെ, തന്നിലുള്ള മൂല്യങ്ങളുടെ അടിത്തറ ആര്‍എസ്‌എസ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒദ്യോഗികമായി BJPയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് ആര്‍എസ്‌എസുമായുള്ള തന്‍റെ ദീര്‍ഘകാല ബന്ധത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യം ഇല്ലാതിരുന്നതിനാല്‍ എല്ലായ്പ്പോഴും നിഷ്പക്ഷ നിലപാടു സ്വീകരിക്കുകയായിരുന്നെന്നും ശ്രീധരന്‍ പറഞ്ഞു.
'പാലക്കാട്ട് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുമുതലാണ് അദ്ദേഹം സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. സെക്കന്‍ഡ് ഫോം മുതല്‍ പത്താം ക്ലാസ് വരെയും പിന്നീട് വിക്ടോറിയ കോളജിലെ ഇന്‍റര്‍മിഡിയറ്റ് കാലത്തും അതു തുടര്‍ന്നു. അന്നത്തെ പ്രചാരക് ആയിരുന്ന നിലമ്പൂര്‍ കോവിലകത്തെ ടിഎന്‍ ഭരതനും വേണുഗോപാലുമാണ് ശിക്ഷണം നല്‍കിയത്. എന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്‍റെയെല്ലാം അടിത്തറ ആര്‍എസ്‌എസ് ആണ്. മോഹന്‍ ഭാഗവത് കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്', ശ്രീധരന്‍ അഭിമുഖത്തില്‍ പറയുന്നു.
Also read: Kerala Assembly Election 2021: ഇനി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ സഞ്ജു സാംസൺ; ശ്രീധരനെ ഒഴിവാക്കി
ദേശ സുരക്ഷയുടെ നാലാം തൂണാണ് ആര്‍എസ്‌എസ് എന്ന ജസ്റ്റിസ് കെടി തോമസിന്‍റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. രാജ്യത്തിന്‍റെ ധാര്‍മിക മൂല്യങ്ങള്‍ എല്ലാവരിലും എത്തിക്കുക എന്നതാണ് താന്‍ ലക്ഷ്യമിടുന്നത്. ബിജെപി പ്രവേശനം അതിനു വേണ്ടി കൂടിയാണ്. രാജ്യത്തോടും സമൂഹത്തോടുമുള്ള അചഞ്ചലമായ സ്‌നേഹം, ദൃഢനിശ്ചയം, സത്യസന്ധത, കഠിനാധ്വാനം എന്നിവയാണ് നരേന്ദ്ര മോദിയുടെ പ്രത്യേകത. അദ്ദേഹത്തില്‍നിന്നു ഞാന്‍ പഠിച്ചത് ഈ പാഠങ്ങളാണ്. ഇവയൊക്കെയും സമൂഹത്തില്‍ പ്രചരിക്കേണ്ടതുണ്ട്, ശ്രീധരന്‍ പറഞ്ഞു.
കേരളത്തില്‍ BJPയുടെ പ്രതിച്ഛായ മാറ്റേണ്ടത് അനിവാര്യമാണ്. കേരളത്തില്‍ ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെനാണ് പ്രചാരണം, അതിനെയാണ് പാര്‍ട്ടിയ്ക്ക് അതിജീവിക്കേണ്ടത്. ദേശസുരക്ഷയ്ക്കു വേണ്ടി നില്‍ക്കുന്ന പാര്‍ട്ടിയാണ് BJP എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നേതൃത്വം ശ്രമിക്കണം. പൊതുസമൂഹം ഇക്കാര്യം ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ മാറ്റം പ്രകടമാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...